വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ കെ.ജി.എൻ ക്ലബ് ആദരിച്ചു

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ കെ.ജി.എൻ ക്ലബ് ആദരിച്ചു

0 0
Read Time:2 Minute, 21 Second

കുമ്പള: കലാകാരന്മാരും സമൂഹമദ്ധ്യേ സന്നദ്ധ സേവന പ്രവർത്തനം നടത്തുന്നവരും സമൂഹത്തിൽ പ്രകാശം ചൊരിയുന്ന വിളക്കുമാടങ്ങൾ ആവണമെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ് അഭിപ്രായപ്പെട്ടു. കെ ജി എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആരിക്കാടി സംഘടിപ്പിച്ച ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഭാഗമായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എന്തോ എന്തോ ഉള്ളിലോരെന്തോ” എന്ന ഒറ്റ പാട്ടിലൂടെ യൂട്യൂബിലൂടെ തരംഗമായി മാറിയ ലാനിയ ലത്തീഫ് നെയും കോവിഡ് കാലത്ത് കാരുണ്യ സേവന പ്രവർത്തനം നടത്തിയ പ്രവർത്തകരെയും,ഓൺലൈൻ മീഡിയകളേയും ചടങ്ങിൽ ആദരിച്ചു.
നാസർ മൊഗ്രാൽ അദ്യക്ഷത വഹിച്ചു ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചയാത്ത് അംഗം ജമീല സിദീഖ്, ബി .എ, റഹിമാൻ ആരിക്കാടി വാണിജ്യ പ്രമുഖരായ ഹനീഫ് ഗോൾഡ് കിംഗ്‌, എം.എ ഖാലിദ്, പി കെ മുസ്തഫ, ഹമീദ്‌മൂല, ലത്തീഫ് പടന്ന, റംഷാദ് എരിയാൽ, പി എസ് മൊയ്‌ദീൻ, ഖലീൽ മാസ്റ്റർ, ആസിഫ് കരോട, എം പി കാലിദ് കടവത്ത്,അബ്‌കോ മുഹമ്മദ്‌, റിയാസ് മൊഗ്രാൽ എന്നിവർ പ്രസംഗംച്ചു.
ലാനിയ ലത്തീഫ്, ബഷീർ പള്ളിക്കര, അബുല്ല കാരവൽ, സൈനുദ്ധീൻ ഹഖ് ന്യൂസ് , മുഹമ്മദ്‌ റഫീഖ് , കുത്തിരിപ് മുഹമ്മദ്‌, മുഹമ്മദ്‌ കുഞ്ഞി, എഛ്.എ ഖാലിദ് എന്നിവർ ആദരം ഏറ്റുവാങ്ങി.
മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ, കാക്ക മുഹമ്മദ്,‌ നിസാർ, അഷ്‌ഫു, അഷ്‌റഫ് കിളി, അബ്ദുള്ള ,സുലൈമാൻ എന്നിവർ സംബന്ദിച്ചു. ജനറൽ കൺവീനർ എ.കെ ആരിഫ് നന്ദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!