Read Time:1 Minute, 7 Second
കുമ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫ് നാളെ നാമ നിർദേശ പത്രിക സമർപ്പിക്കും. അതിനു മുന്നോടിയായി ഉത്തര കേരളത്തിന്റെ ആധ്യാത്മിക തറവാടായ കുമ്പോൽ സന്ദർശനം നടത്തി കുടുംബാങ്ങങ്ങളുടെ ആശീർവാദം നേടി. തിരഞ്ഞെടുപ്പിനു കെട്ടിവെക്കാനുള്ള തുക കുമ്പോൽ അസ്സയ്യിദ് ഉമ്മർ കുഞ്ഞിക്കോയ തങ്ങൾ അഷ്‌റഫിനു കൈമാറി പ്രാർത്ഥന നടത്തി. കുമ്പോൽ അസ്സയ്യിദ് കെ.എസ് അലി തങ്ങളെയും അസ്സയ്യിദ് ജാഫർ സാദിഖ് തങ്ങളെയും സന്ദർഷിച്ചു അനുഗ്രഹം കരസ്ഥമാക്കി. സന്ദർശന വേളയിൽ യുഡിഎഫ് നേതാക്കളായ ടി.എ മൂസ, ശ്രീ മഞ്ജുനാഥ ആൾവ, എം. അബ്ബാസ്, അഷ്‌റഫ് കർള,സോമഷേഖര, ഹർഷാദ് വോർക്കാടി,സിദ്ദീഖ് ദണ്ഡഗോളി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.