Read Time:1 Minute, 7 Second
മംഗൽപ്പാടി: കാസർഗോഡ് ജില്ലാ മോട്ടോർ വൈഹിക്കിൾസ് ഫെഡറേഷൻ യൂണിയന്റെ നിയോജക മണ്ഡലം പ്രസിഡന്റായി സദർ ഹുസൈൻ കുബണൂറിനെ തിരഞ്ഞെടുത്തു.
നിലവിൽ ഹുസൈൻ ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വൈഹിക്കിൾ മാനേജർ കൂടിയാണ്.
ഇതിനു പുറമെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്..
കുബണൂർ ക്ളബിന്റെ വൈസ് പ്രസിഡന്റ് കൂടിയായ സദർ ഹുസൈൻ മികച്ച മിമിക്രി ആർട്ടിസ്റ്റും, കേരളോത്സവം പോലുള്ള വേദികളിൽ നിരവധി പുരസ്കാരങ്ങളും
കരസ്ഥമാക്കിയിട്ടുണ്ട്. നല്ലൊരു
ഗായകനും കൂടിയായ ഈ കലാകാരൻ ഇപ്പോൾ ഒരു ആൽബമിൽ അഭിനയിക്കാൻ കൂടി തയ്യാറെടുത്തുകൊണ്ടിരിക്കുന്നു..
റിപ്പോർട്ടർ
സാലി സീഗന്റെടി