കാഞ്ഞങ്ങാട്: ധർമ്മനിഷ്ഠയും മതബോധവും കാത്തുസൂക്ഷിക്കേണ്ട സംഘാടകൻ മാതൃകാ യോഗ്യനായിരിക്കണമെന്നും മൂല്യച്യുതികൾ ക്കെതിരെ ധാർമ്മിക ജീവിതത്തിലൂടെ അവർക്ക് സ്വയം പ്രതിരോധം തീർക്കാൻ സാധിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി പറഞ്ഞു. കാഞ്ഞങ്ങാട്ട് നടന്ന ജില്ലാ എസ്.കെ.എസ്.എസ്.എഫ് ‘ആനുവൽ ക്യാബിനറ്റ്’ കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ സമുദ്ധാരണമാണ് സംഘാടകൻ ലക്ഷ്യമാക്കേണ്ടത്. രാഷ്ട്രീയരംഗത്തും അവർക്ക് മികച്ച കാഴ്ചപ്പാടുകളുണ്ടാവണം. സമൂഹത്തേയും സമുദായത്തേയും സേവിക്കാനറിയാത്തവരെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട് അധ്യക്ഷനായി. യാസർ വാഫി എടപ്പാൾ വിഷയാവതരണം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ മുന്നേറ്റ യാത്രക്ക് ജില്ലയിൽ മികച്ച സ്വീകരണകേന്ദ്രങ്ങൾ ഒരുക്കിയവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ജില്ലാ ജന. സെക്രട്ടറി വി.കെ മുഷ്താഖ് ദാരിമി മൊഗ്രാൽപുത്തൂർ, ഇസ്മഈൽ അസ്ഹരി, യൂനുസ് ഫൈസി കാക്കടവ്, ഖജ മുഹമ്മദ് ഫൈസി, ഷറഫുദ്ദീൻ കുണിയ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈർ ദാരിമി പടന്ന, അസീസ് പാടലഡുക്ക, ഹാരിസ് റഹ്മാനി തൊട്ടി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, കബീർ ഫൈസി പെരിങ്കടി, സാദിഖ് മൗലവി ഓട്ടപ്പടവ്, ഖലീൽ ദാരിമി, ജമാൽ ദാരിമി, സഈദ് അസ്അദി പുഞ്ചാവി, അഷ്റഫ് ഫൈസി കിന്നിംഗാർ,റഫീഖ് മൗലവി തുരുത്തി തുടങ്ങിയവർ സംബന്ധിച്ചു.

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗൺസിൽ മീറ്റ് ‘ആനുവൽ കാബിനെറ്റ്’ സമാപിച്ചു
Read Time:2 Minute, 20 Second