Read Time:59 Second
www.haqnews.in
ഉപ്പള: ജോഡ്ക്കല്ല്-പറമ്പള-കയ്യാർ റോഡ് നാടിന് സമർപ്പിച്ചു.
കയ്യാർ അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് വ്യവസായി ആന്റണി റഫേൽ സ്പോൺസർ ചെയ്തു കോൺഗ്രീറ്റ് നിർമ്മാണം പൂർത്തീകരിച്ച ജനകീയ റോഡാണ് ഇന്നലെ നാടിനു സമർപ്പിച്ചത്. 210മീറ്റർ റോഡ് 10ലക്ഷം ചെലവിട്ടാണ് നിർമ്മാണം നടത്തിയത്.
സെഡ്.എ കയ്യാറിന്റെ അദ്യക്ഷതയിൽ റോഡിന്റെ ഉദ്ഘാടനം ആന്റണി റാഫേൽ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ റഹ്മാൻ,പഞ്ചായത്ത് മെമ്പർ അവിനാഷ് പശ്ചാതോ,ഹനീഫ് മേർക്കള,മുഹമ്മദ് റോഡുകര,കരീം കയ്യാർ,ജോൺ ഡിസൂസ,നൗഫൽ ബായാർ ,നാട്ടുകാർ എന്നിവർ സംബന്ധിച്ചു.