ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിൽ പരിമിതികളോ ഭയമോ ഉണ്ടാകില്ല : സലാഹുദ്ദീൻ അയ്യൂബി

ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിൽ പരിമിതികളോ ഭയമോ ഉണ്ടാകില്ല : സലാഹുദ്ദീൻ അയ്യൂബി

0 0
Read Time:3 Minute, 51 Second

മഞ്ചേശ്വരം: രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നതിലും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും ന്യൂനപക്ഷങ്ങളുടെ ഉൾപ്പെടെ മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു പരിമിതിയും ഉണ്ടാകില്ല എന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ഇളയപുത്രൻ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു

രാജ്യത്തെ പിന്നോക്ക ജനവിഭാഗങ്ങൾക്കും അധസ്ഥിതർക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അബ്ദുൾ നാസർ മഅദനിയുടെ പാത പിന്തുടരുന്നതിൽ ഫാസിസ്റ്റുകൾ അസ്വസ്ഥരാക്കുന്നു എന്നതിൽ ഭയമോ പരിമിതികളോ നമുക്ക് ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു
പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “മലയാളനാട് മഅദനിക്കൊപ്പം” എന്ന മുദ്രാവാക്യത്തിൽ നടത്തപ്പെട്ട പദയാത്രയുടെ സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ മഞ്ചേശ്വരത്തിന്റെ ആദ്യക്ഷതയിൽ നടന്ന പരിപാടി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് ഉത്ഘാടനം ചെയ്തു
രാവിലെ 10 മണിക്ക് ബന്തിയോട് ശഹീദേ മില്ലത്ത് ചെമ്പരിക്ക ഉസ്താദ് നഗരിയിൽ നിന്നും ആരംഭിച്ച പദയാത്രയിൽ ജാഥാക്യാപ്റ്റൻ മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തോക്കെ അവർകൾക്ക് സംസ്ഥാന കൗൺസിൽ അംഗം അബ്ദുറഹ്മാൻ പുത്തിഗെ പതാക കൈമാറി പി ഡി പി സംസ്ഥാന സെക്രട്ടറി ജില്ലാ വർക്കിങ് പ്രസിഡന്റ് പി എം സുബൈർ പടുപ്പ് പദയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു
ഐ എസ് എഫ് മുൻ സംസ്ഥാന ട്രഷറർ സാദിക്ക് മുളിയടുക്കം മുഖ്യപ്രഭാഷണം നടത്തി.
പി ടി യു സി സംസ്ഥാനസെക്രട്ടറി യൂനുസ് തളങ്കര
ഐ എസ് എഫ് കോ ഓർഡിനേറ്റർ ആബിദ് മഞ്ഞമ്പാറ പാർട്ടി നേതാക്കളായ ഷാഫി ഹാജി അടൂർ ഉസ്മാൻ ഉദുമ ഇബ്രാഹിം കോളിയടുക്കം ഉബൈദ് മുട്ടുന്തല ഷാഫി കളനാട് അബ്ദുള്ള കുഞ്ഞി ബദിയടുക്ക മൊയ്തു ബേക്കൽ ഹസൈനാർ ബെണ്ടിച്ചാൽ ശംസു ബദിയടുക പൂക്കോയ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു
10 മണിക്ക് ആരംഭിച്ച പദയാത്രയ്ക്ക് മൂസ അടുക്കം ജാസി പോസോട്ട് മുർഷാദ് മഞ്ചേശ്വരം അഫ്സർ മല്ലങ്കായ് അബ്ബാസ് വർക്കടി മുഹമ്മദ്‌ ഗുഡ്ഡ ഹനീഫ പൊസോട്ട് പികെ മൊയ്‌ദീൻ ഇബ്രാഹിം ഉദ്യവർ ദനഞ്ജയ് മഞ്ചേശ്വർ സലാം ബേകൂർ റിയാസ് കുബനൂർ മിർഷാദ് ബഡാജേ ശരീഫ് ബഡാജേ ഇബ്രാഹിം ഉപ്പള ഫാറൂഖ്‌ പച്ചമ്പള തുടങ്ങിയവർ നേതൃത്വം നൽകി
ജാഥ ഡയറക്ടർ കെപി മുഹമ്മദ്‌ ഉപ്പള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു മണ്ഡലം സെക്രട്ടറി ജാഥ കോ ഓർഡിനേറ്റർ എം എ കളത്തൂർ സ്വാഗതവും ലത്തീഫ് കുന്നിൽ നന്ദിയും പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!