മാലിന്യ സംസ്കരണം നടക്കുന്നില്ല:കുബണൂർ മാലിന്യ പ്ലാന്റിനെതിരെ മംഗൽപ്പാടി പഞ്ചായത്തിലേക്ക് നടന്ന മാർച്ചിൽ ജനരോഷം അണ പൊട്ടിയൊഴുകി

മാലിന്യ സംസ്കരണം നടക്കുന്നില്ല:കുബണൂർ മാലിന്യ പ്ലാന്റിനെതിരെ മംഗൽപ്പാടി പഞ്ചായത്തിലേക്ക് നടന്ന മാർച്ചിൽ ജനരോഷം അണ പൊട്ടിയൊഴുകി

0 0
Read Time:3 Minute, 0 Second

ഉപ്പള:
മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കുബണൂരിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിൽ കൊണ്ടു വന്നു തള്ളിയ മാലിന്യങ്ങൾ ദ്രവിച്ചു പല തരത്തിലുള്ള രോഗങ്ങളും പരത്തുന്ന സാഹചര്യത്തിലാണ് മാലിന്യ മുക്ത കുബണൂർ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന രോഷമിരമ്പിയത്.

മംഗൽപാടി പഞ്ചായത്തിലെ 18  ആം വാർഡായ കുബണൂരിൽ സ്ഥിതിചെയ്യുന്ന മാലിന്യ സംസ്‌ക്കരണ ശാലയിൽ, കഴിഞ്ഞ 17 വർഷങ്ങളായി നിക്ഷേപിച്ച  ഖര/പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്.നാടിന്റെ ആവാസ വ്യവസ്ഥക്ക് ഭീഷണി സൃഷ്ടിച്ചതിനാൽ അവ എത്രയും വേഗം നീക്കം ചെയ്യാൻ ആക്ഷൻ കമ്മിറ്റി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

മംഗൽപ്പാടി പഞ്ചായത്തിന് നാട്ടുകാർ നൽകിയ നിവേദനനത്തിൽ, നാളിതുവരെയായി യാതൊരു വിധ അനക്കവും,നടപടിയും കൈക്കൊള്ളാത്തതിനാൽ  പ്രദേശത്തെ  സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ അനിശ്ചിതകാല സമരം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ സംഘടിപ്പിക്കുന്നതായിരിക്കുമെന്നും സമര സമിതി മുന്നറിയിപ്പ് നൽകി.

നിലവിൽ കുന്നു കൂടിയിരിക്കുന്ന മാലിന്യങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യുക.
ദിവസവും വരുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ അതേദിവസം തന്നെ  സംസ്കരിക്കുക.
മറ്റ് പഞ്ചായത്തിൽ നിന്ന്  കൊണ്ടുവരുന്ന മാലിന്യങ്ങൾ പ്ലാന്റിനകത്തു   കടത്താതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്. എച് ആർ പി എം വർക്കിങ് ചെയർമാൻ കൂക്കൾ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മംഗൽപാടി ജനകീയ വേദി ചെയർമാൻ  അഡ്വ:കരീം പൂന,രാമചന്ദ്രബല്ലാൽ, ഫാറൂഖ് ഷിറിയ,സവാദ് സഖാഫി, യൂനുസ് കണ്ണാടി പാറ, യൂസുഫ് മാഷ്,സാദിഖ് ചെറുഗോളി,തുടങ്ങിയവർ സംസാരിച്ചു.ആക്ഷൻ കമ്മിറ്റി ചെയർമാൻ ഷംസു കുബണൂർ അധ്യക്ഷത വഹിച്ചു. ,മൊയ്‌ദു സി എം സ്വാഗതവും, സിദ്ദിഖ് കൈകമ്പ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!