മുസ്ലിംലീഗ്  മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയിലെ ഒഴിവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മുസ്ലിംലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയിലെ ഒഴിവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0 0
Read Time:1 Minute, 25 Second

ഉപ്പള :
മുസ്ലിംലീഗ് മംഗൽപാടി പഞ്ചായത്ത് വർക്കിംഗ് കമ്മിറ്റിയിലെ ഒഴിവ് വന്ന സ്ഥാനത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന ഗോൾഡൻ മൂസ സാഹിബിന് ചിക്ത്സാർത്ഥം വിശ്രമം ആവശ്യമുള്ളതിനാൽ പകരം ജനറൽ സെക്രട്ടറിയായി ഉമ്മർ അപ്പോളൊയെയും, അബ്ബാസ് ഹാജിയുടെ വിയോഗം മൂലം വന്ന ഒഴിവിലേക്ക് ട്രഷറർ ആയി അബ്ദുല്ല മാദേരിയെയും, ഉമർ രാജാവ് സസ്പെന്റ് നേരിടുന്നത് മൂലം വന്ന ഒഴിവിലേക്ക് ഉമ്മർ ബെങ്കിമൂലയെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുത്തു.
ഇന്നലെ ഉപ്പള സി.എച്ച് സൗധത്തിൽ ചേർന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എം സലീമിന്റെ അദ്യക്ഷതയിൽ മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.ബി യൂസുഫ് മറ്റു പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!