അബ്ദുൽ നാസർ മഅദനിയുടെ പുത്രൻ സലാഹുദ്ദീൻ അയ്യൂബി മാർച്ച് 8 സൊസങ്കടിയിലെത്തും

അബ്ദുൽ നാസർ മഅദനിയുടെ പുത്രൻ സലാഹുദ്ദീൻ അയ്യൂബി മാർച്ച് 8 സൊസങ്കടിയിലെത്തും

0 0
Read Time:3 Minute, 16 Second

മഞ്ചേശ്വരം: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ മകനും പ്രമുഖ പ്രഭാഷകനും പിഡിപി വിദ്യാർത്ഥി സംഘടനയായ ഐ.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടുമായ സലാഹുദ്ദീൻ അയ്യൂബി മാർച്ച് എട്ടിന് നാലുമണിക്ക് ഹൊസങ്കടി അംബേദ്കർ നഗറിൽ നടക്കുന്ന മനുഷ്യാവകാശ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.
മനുഷ്യാവകാശ സംരക്ഷണ മഹാസമ്മേളനം പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് ഉദ്ഘാടനം നിർവഹിക്കും. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹ്മദ് മഞ്ചേശ്വരം അധ്യക്ഷത വഹിക്കും.
പി ഡി പി സംസ്ഥാന സെക്രട്ടറി പാർട്ടി കാസർകോട് ജില്ലാ പ്രസിഡന്റ് ചുമതല നിർവഹിക്കുന്ന പി എം സുബൈർ പടുപ്പ് ,പിഡിപി ജില്ലാ സെക്രട്ടറി ഷാഫി ഹാജി അടൂർ പി ടി യു സി സംസ്ഥാനസെക്രട്ടറി യൂനുസ് തളങ്കര , ഐ എസ് എഫ് ജില്ലാ കോഡിനേറ്റർ ആബിദ് മഞ്ഞംപാറ, പാർട്ടി പ്രമുഖ നേതാക്കളായ ഗോപി കുതിരങ്കൾ, ഷാഫി സുഹൂരി ,ഷാഫി കൽനാട്, ഫാറൂഖ് തങ്ങൾ, മുഹമ്മദ് സഖാഫ് തങ്ങൾ, ഉബൈദ് മുട്ടുന്തല ,കർണാടക മാധ്യമ പ്രവർത്തകൻ അസീസ് പുനച്ച, അബ്ദുള്ള ബദിയടുക ,റഷീദ് തൃക്കരിപ്പൂർ ,സിദ്ദീഖ് ബത്തൂൽ, ഇബ്രാഹിം കോളിയട്ക്കം, ഉസ്മാൻ ഉദുമ, മുഹമ്മദ്‌ അലി കുക്കാടൻ ,സയ്യിദ് പൂക്കോയ തങ്ങൾ തുടങ്ങിയവർ സംസാരിക്കും.
“മലയാള നാട് മഅദനിക്കൊപ്പം” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു സംസ്ഥാന വ്യാപകമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തപെടുന്ന പദയാത്രയുടെ ഭാഗമായി മാർച്ച്8 ന് രാവിലെ 9മണിക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡന്റ്‌ ഇബ്രാഹിം തോക്കെ, നയിക്കുന്ന യാത്ര ബന്ദിയോട് ഷഹീദ് ചെമ്പരിക്ക ഉസ്താദ് നഗറിൽ നിന്നും ആരംഭിക്കും.
മണ്ഡലതല പദയാത്രക്ക് കെപി മുഹമ്മദ്‌ ഉപ്പള, ജാസി പോസോട്ട്, അബ്ദുൽ റഹ്മാൻ പുത്തിഗെ, എം എ കളത്തൂർ ,ഹനീഫ പോസോട്ട്, സാദിക്ക് മുളിയടകം, അഫ്സർ മള്ളങ്കൈ, മൂസ അടുക്കം, മുർഷാദ് മഞ്ചേശ്വർ, മുഹമ്മദ്‌ ഗുഡ്ഡ, ബഷീർക്കജാലം ,റഫീഖ് ഉദ്യാവർ ,പികെ പോസോട്ട്, അഷ്‌റഫ്‌ ബദ്രിയ നഗർ,ഷംസു ബായാർ, അബ്ബാസ് വോർക്കാടി , അബ്ദുൽ റഹ്മാൻ ബേകൂർ, ദനഞ്ജയ് മഞ്ചേശ്വർ, ലത്തീഫ് കുന്നിൽ ,അഷ്‌റഫ്‌ ബേകൂർ, അലി കൊടിയമ്മ ,ഇബ്രാഹിം ഹോസങ്ക,ടി അമർ കടമ്പാർ തുടങ്ങിയവർ നേതൃത്വം നൽകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!