കുമ്പള:
സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളിൽ ഒരു പതിറ്റാണ്ട് കാലമായി സേവനം നടത്തി കൊണ്ടിരിക്കുന്ന ആരിക്കാടി കെ .ജി .എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നാട്ടിലെ സാമൂഹിക പ്രവർത്തകനായിരുന്ന അകാലത്തിൽ പൊലിഞ്ഞു പോയ മർഹൂം കെ .പി സുബൈറിന്റെ നാമധേയത്തിൽ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് കാസർഗോഡ് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 01 മുതൽ 15 വരെ ആരിക്കാടി ഒഡ്ഡ് മൈതാനിയിൽ നടത്തുകയാണ്.
ജില്ലയിലെ പ്രമുഖരായ 16 ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. ദിവസവും വൈകിട്ട് 5:00 മണി മുതലാണ് മത്സരം ആരംഭിക്കുക.വിജയികൾക്ക് പ്രൈസ് മണിയും, ട്രോഫിയും നൽകും.
ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ആരിക്കാടി കെ.പി. റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ് ദുബായിലെ വ്യവസായ പ്രമുഖനും ജീവകാരുണ്യ മേഘലയില നിറസാന്നിധ്യംവുമായ നൗഷാദ് കന്യപ്പാടിക് നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ടൂർണമെന്റ് കമിറ്റി ചെയർമാൻ അഷ്‌റഫ് കർള അധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ-സാംസ്കാരികരാഷ്ട്രീയ വാണിജ്യ മേഖലകളിലെ പ്രമുഖരായ എംഎ ഖാലി,ദ് നാസർ മൊഗ്രാൽ, ഗോൾഡൻ റഹ്മാൻ, ബി എ റഹ്മാൻ, ഉമ്പായി പെരിങ്കടി,അൻവർ ആരിക്കാടി, ഖലീൽ മാസ്റ്റർ ,മൊയ്‌ദീൻ ആമാത്ര, സമീർ,ഹമീദ് മൂല , ഉമ, അബ്ബാസ് ഓണന്ദ,ഉമർ രാജാവ്, അബ്ദുള്ള ബന്നംകുളം , റിയാസ് മൊഗ്രാൽ, ബദറു കടവത്ത്, അബ്ബാസ് കർള, സിദീഖ് കർള, സിദീഖ്,കബീർ ആരിക്കാടി, അച്ചു, ദണ്ഡഗോളി ,കെ.വി യൂസഫ്, അഷ്‌റഫ് കിളി, അഷ്ഫാ എന്നിവർ സംസാരിച്ചു. ടൂർണമെൻറ് കമ്മിറ്റി ജനറൽ കൺവീനർ എ കെ ആരിഫ് സ്വാഗതവും സംഘാടക സമിതി ട്രഷറർ മുഹമ്മദ് കാക്ക നന്ദിയും പറഞ്ഞു.

കെ.പി സുബൈർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2021 മാർച്ച് 01 മുതൽ 15 വരെ ആരിക്കാടിയിൽ നടക്കും
Read Time:2 Minute, 38 Second