മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലത്തിൽ “മാനവ സന്ദേശ യാത്ര” നടത്തും

മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലത്തിൽ “മാനവ സന്ദേശ യാത്ര” നടത്തും

0 0
Read Time:2 Minute, 54 Second

ഉപ്പള: മാനവ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലത്തിലുടനീളം “മാനവ സന്ദേശ യാത്ര” സംഘടിപ്പിക്കാൻ ഉപ്പള സി എച്ച് സൗധത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
മണ്ഡലം പ്രിസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു ജില്ല പ്രിസിഡണ്ട് ടി ഇ അബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു. നിയമ സഭ തിരഞ്ഞെടുപ്പിനൊരുങ്ങാനുള്ള കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു കേന്ദ്ര-കേരള സർക്കാറുകളുടെ ജന വിരുദ്ധ പ്രവർത്തനങ്ങളും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികളും ജനമധ്യത്തിൽ തുറന്ന് കാണിക്കാനുള്ള വ്യാപക പ്രചരണ പ്രവർത്തനങ്ങളും നടത്തും.
യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, എം സി ഖമറുദ്ദീൻ എം എൽ എ, എൻ എ നെല്ലിക്കുന്ന് എം എൽ എ, ജില്ല ഭാരവാഹികളായ വി കെ പി ഹമീദലി, എം ബി യൂസുഫ് ബന്തിയോട്, അസീസ് മരിക്കെ, വി പി എ കാദർ ഹാജി, മുനീർ ഹാജി, എ കെ എം അഷ്റഫ് , മണ്ഡലം ഭാരവാഹികളായ അഷ്റഫ് കർള, എ കെ ആരിഫ്, പി എച്ച് അബ്ദുൽ ഹമീദ്, എം എസ് എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി, പി എം സലീം, അഡ്വ: സക്കീർ അഹ്മദ്, അഷ്റഫ് കൊടിയമമ്മ, അബ്ദുല്ല കുഞ്ഞി മുകാരിക്കണ്ടം, അബൂബക്കർ പെർദ്ദണ,സിദ്ധീക് ഒളമുഗർ, അന്തുഞ്ഞി ഹാജി ചിപ്പാർ, സെഡ് എ കയ്യാർ, ശരീഫ് ചിനാല, ടി എം മൂസ കുഞ്ഞി, ഉമ്മറബ്ബ ആനക്കല്ല്, മൊയ്തീൻ പ്രിയ, സയ്യിദ് ഹാദി തങ്ങൾ, ഇബ്രാഹിം ഹാജി കൊടിയമ്മ, അബ്ദുൽ റഹ്മാൻ ഹാജി വളപ്പ്, റഹ്മാൻ ഗോൾഡൻ, ഉമ്മർ അപ്പോളോ, അബ്ദുല്ല കജെ, സൈഫുള്ള തങ്ങൾ, പി ബി അബൂബക്കർ പാത്തൂർ, ഹനീഫ ഹാജി, അബ്ദുൽ റഹ്മാൻ മുഗു, യൂസുഫ് ള്ളുവാർ, ബി എം മുസ്തഫ, കെ എഫ് ഇഖ്ബാൽ, അബ്ദുൽ റഹ്മാൻ ബന്തിയോട്, സവാദ് അംഗഡിമുഗർ, സെഡ് എ മൊഗ്രാൽ, ഇബ്രാഹിം ഗുഡ്ഡഗേരി , അബ്ദുൽ റഹ്മാൻ ഇദിയ, ഫരീദ സക്കീർ ,എ എ ആയിഷ, സമീന ടീച്ചർ, യു പി താഹിറ യൂസഫ്, റിസാന ഉപ്പള, ഹനീഫ് ഉപ്പള, യൂസുഫ് ഹേരൂർ, ചർച്ചയിൽ പങ്കെടുത്തു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!