മംഗൽപാടി: ബേക്കൂർ കുടുംബ സാമൂഹ്യ ആരോഗ്യ കേന്ദ്രം ചോർന്നോലിച്ചു പൊളിഞ്ഞു വീഴാറായി നിൽക്കുന്ന അവസ്ഥ ചൂണ്ടി കാണിച്ചു കൊണ്ട് ബെക്കൂറിലെ ജനങ്ങൾ പഞ്ചായത്ത് അധികാരികൾക്ക് മുന്നിൽ കേണപേക്ഷിച്ചിട്ടും ഫലം കാണത്താത് കൊണ്ടാണ് ബേക്കൂറിലെ ഒരു കൂട്ടം യുവാക്കൾ മംഗൽപാടി ജനകീയ വേദി പ്രവർത്തകർക്കൊപ്പം ചേർന്ന് ബേക്കൂർ കുടുംബരോഗ്യ കേന്ദ്ര സംരക്ഷിക്കാൻ “ഫിഡക് ബേക്കൂർ ആക്ഷൻ കമ്മറ്റി” എന്ന കൂട്ടായ്മ രൂപീകരിച്ചത്.
ശേഷം മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദീനും ജില്ലാ അധികാരികൾക്കും നിവേദനം നൽകുകയായിരുന്നു. വിഷയം എംഎൽഎ യുടെ ശ്രദ്ധയിൽ പെടുത്തി ദിവസങ്ങൾക്കകം മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ധീൻ എംഎൽഎ വികസന ഫണ്ടിൽ നിന്നും ഈ ആശുപത്രിയുടെ നവീകരണത്തിന് വേണ്ടി 25 ലക്ഷം രൂപ വകയിരുത്തിയതായി അറിയിക്കുകയും ചെയ്തു.
ഒരു നാടിന്റെ മുറവിളിക്ക് ഉടനടി പരിഹാരവുമായി മുന്നോട്ട് വന്ന മഞ്ചേശ്വരം എംഎൽഎ ക്ക് എഫ് ഡബ്ലിയു സി ബേക്കൂർ ആക്ഷൻ കമ്മറ്റി പ്രവർത്തകരും ബേക്കൂർ ലെ ജനങ്ങളും നന്ദി അറിയിച്ചു.