Read Time:1 Minute, 10 Second
ഉപ്പള: മംഗൽപാടി ഗ്രാമ പഞ്ചായത്തിന്റെ ഈ വർഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് യൂസുഫ് ഹേരൂർ അവതരിപ്പിച്ചു. ജനകീയ ബജറ്റിൽ മാലിന്യമുക്ത മംഗൽപാടി,തൊഴിൽ,വ്യവസായം,വിദ്യഭ്യാസം എന്നിവയ്ക്ക് മുൻഗണന നൽകി.
“ക്ലീൻ മംഗൽപാടി ഗ്രീൻ മംഗൽപാടി” എന്ന പദ്ധതിയിലൂടെയാണ് പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുദ്ദേശിക്കുന്നത്.കുടാതെ വ്യവസായം,തൊഴിൽ, എന്നീ മേഖലക്കും വിദ്യാഭ്യസത്തിനും ഊന്നൽ നൽകി കൊണ്ട് സമഗ്ര വികസനമുണ്ടാക്കുകയാണ് പ്രധാന ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിർ അദ്ധ്യക്ഷത വഹിച്ചു . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കൈറുന്നീസ ഉമ്മർ, ഇർഫാന ഇഖ്ബാൽ, ചെയർമാൻ മുഹമ്മദ് ബൂൺ ,പഞ്ചായത്ത് ജി എസ് ധനേഷ്,മറ്റു മെമ്പർമാർ, ഉദ്യോഗസ്ഥർ പങ്കെടുത്തു.