കുമ്പള: കുമ്പള ടൗണിന്റെ സമഗ്ര വികസനവും കാർഷിക ടൂറിസം മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കുമ്പള ഗ്രാമ പഞ്ചായത്തിന്റെ ഈ വർഷത്ത ജനകീയെ ബജറ്റ് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ അവതരിപ്പിച്ചു.
ഈ വർഷത്തെ ബജറ്റ് സമഗ്ര വികസനത്തിനാണ് ഊന്നൽ നൽകുന്നത്. ഷോപ്പിംഗ് കോംപ്ലക്സും ബസ്റ്റാന്റം, ആധുനിക മൽസ്യ മാർക്കറ്റം മറ്റുമാണ് ഇതിലുടെ ലക്ഷ്യമിടുന്നത്.
കുടാതെ കാർഷിക മേഖലക്കും ടൂറിസം വികസനവും പ്രാഥമിക വിദ്യാഭ്യസ സ്ഥാപനങ്ങളെ ഹൈടെക് നിലവാരത്തിലേക്കുയർത്തുന്നതിലും,വയോ ജനങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനം ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതികൾക്കും മുൻഗണന നൽകുന്നു.
കലാകായിക രംഗത്ത് മിനി സ്റ്റേഡിയം ഉൾപ്പെടെയുള്ള പദ്ധതികളും ഡയാലിസ് രോഗികൾക്കു സഹായ ധനവും കുടിവെള്ള വിതരണത്തിനും മാലിന്യ സംസ്കരണത്തിനും ഈ ബജറ്റ് പ്രാധാന്യം നൽകുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡണ്ട് താഹിറ കെ വി യുസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി പ്രേമലത, ശ്രീമതി പ്രേമാവതി,ചെയർമാൻ കൊഗു പഞ്ചായത്ത് സെക്രട്ടറി, മറ്റ് മെമ്പർമാർ,ഉദ്യോഗസ്ഥർ പങ്കെടുത്തു.

കുമ്പള ടൗൺ സമഗ്ര വികസനവും കാർഷിക ടൂറിസം മേഖലയ്ക്കും മുൻഗണന ; ഈ വർഷത്ത ബജറ്റ് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ അവതരിപ്പിച്ചു
Read Time:1 Minute, 45 Second