ഉപ്പള: പണിപൂർത്തീകരിച്ചു വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മംഗൽപാടി ഗ്രാമപഞ്ചായത്തിന് കീഴിൽ ഉപ്പള ഹിദായത്ത് നഗറിൽ ലക്ഷങ്ങൾ മുടക്കി പണി പൂർത്തീകരിച്ച കെട്ടിടം തുരുമ്പെടുത്ത് നശിക്കുന്നു .
ടൈൽ പാകി ചുറ്റുമതിലും പ്രവേശനകവാടവും, ശൗചാലയം ഉൾപ്പെടെ അത്യാധുനിക സൗകര്യത്തോടു കൂടി നിർമ്മിച്ച ‘പകൽവീട് ‘ അർഹതപ്പെട്ടവർക്ക് തുറന്നു കൊടുക്കണം. ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത് പഞ്ചായത്ത് പ്രസിഡന്റി ന്റെ വാർഡിലാണ്
പ്രസ്തുത സ്ഥാപനത്തിന് ഇതുവരെ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. പ്രവേശന കവാടവും മുൻ വാതിലും തുറന്നു കിടക്കുന്നു. അകം മുഴുവൻ മലീമസമാണ്.
ഈ പകൽ വീട് എത്രയും പെട്ടെന്ന് ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ടവർ തുറന്നു കൊടുക്കണമെന്ന ആവശ്യവുമായി മംഗൽപാടി ജനകീയവേദി , മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മഞ്ചേശ്വരം എംഎൽഎ, കാസർഗോഡ് കലക്ടർ, ജില്ല സാമൂഹ്യക്ഷേമ വകുപ്പ് എന്നിവർക്ക് നിവേദനത്തിന്റെ പകർപ്പ് അയച്ചു കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മംഗൽപാടി ജനകീയ വേദി നേതാക്കളായ സിദ്ദീഖ് കൈകമ്പ,ഓ.എം റഷീദ് ,സൈനുദ്ദീൻ അട്ക്ക,അൻവർ മുട്ടം എന്നിവർ സംബന്ധിച്ചു.
മംഗൽപാടി ഗ്രാമപഞ്ചായത്തിലെ “പകൽവീട്” ഗുണഭോക്താക്കൾക്ക് തുറന്നു കൊടുക്കണം; മംഗൽപാടി ജനകീയവേദി നിവേദനം നൽകി
Read Time:1 Minute, 51 Second