കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന 27-മത് സീനിയര്‍ പുരുഷ – വനിത – മിക്സഡ് വടംവലി ചാമ്ബ്യന്‍ഷിപില്‍ കാസര്‍കോട് ജില്ലയ്ക്ക് മികച്ച വിജയം. 580 മിക്സഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും 600, 640 കിലോ പുരുഷ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും ജില്ല നേടി. മിക്സഡ് വിഭാഗത്തില്‍ തൃശൂരിനാണ് രണ്ടാംസ്ഥാനം. പുരുഷ വിഭാഗത്തില്‍ രണ്ടു ഇനത്തിലും കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്.
മിക്സഡ് വിഭാഗത്തില്‍ ഹരീഷ് (ദോഡ്ഡുവയല്‍), കെ രാഹുല്‍ (പെര്‍ളടുക്കം), പി ബിജേഷ് (മുളിയാര്‍), കെ ഹാരിസ് (ഉദുമ), സുധീഷ് കുമാര്‍ കോടക്കൈ (മാങ്ങാട്), കെ ശ്രീകല (തണ്ണോട്ട്), എസ് ശാലിനി (ബന്തടുക്ക), പി മാളവിക (മൈലാട്ടി), സതി (കീക്കാനം), എം വി സിന്ധു (ബങ്കളം) 600 കിലോ വിഭാഗത്തില്‍ വിഗേഷ് (ഉദുമ), ശ്രീജേഷ് (പെര്‍ളടുക്കം), സായിപ്രസാദ് (പരപ്പ), സുനില്‍കുമാര്‍ (പെര്‍ളടുക്കം), ശരത് (കീക്കാനം), പിവിന്‍ (വെളുത്തോളി), സജിത്ത് (ഉദുമ), സമോജ് (ആലക്കോട്), ശ്രീകാന്ത് (മോനാച്ച), പിവിന്‍ (ഇരിയ), 640 കിലോ വിഭാഗത്തില്‍ മിഥുന്‍ (ബളാംതോട്), ശിവപ്രസാദ് (ബേത്തൂര്‍പാറ), ശ്രീകാന്ത് മോഹന്‍ (പുല്ലൂര്‍), പ്രബിന്‍ (മാക്കരം കോട്), മണികണ്ഠന്‍ ( പെര്‍ളടുക്കം), അഖിലേഷ് (മട്ടൈ, അരവത്ത്), അശ്വിന്‍ (കിഴക്കുംകര) ആദര്‍ശ് (ബളാല്‍), ശ്രീരാജ് (കീക്കാനം), ടി സിന്ധു (കളിങ്ങോത്), എന്‍ രേഷ്മ (കളിങ്ങോത്), കെ കൃപ (ഹരിപുരം), കെ ടി രാധിക (കീക്കാനം), ടി ലിനിഷ (കീക്കാനം), കെ സുശീല (കീക്കാനം), കെ സ്വപ്നമോള്‍ (കീക്കാനം), അക്ഷയ ചന്ദ്രന്‍ (അമ്ബലത്തറ), എസ് കെ പൂര്‍ണിമ (സാമകൊച്ചി), കെ മൃദുല (കാറഡുക്ക) എന്നിവരാണ് ജില്ലക്ക് വേണ്ടി മല്‍സരത്തിന് ഇറങ്ങിയത്.
ബാബു കോട്ടപ്പാറ, കൃപേഷ് മണ്ണട്ട ടീം കോചുമാരും രാജീവന്‍ ഏഴാംമൈല്‍, പി ആതിര മാവുങ്കാല്‍ നെല്ലിത്തറ മാനേജര്‍മാരും ആയിരുന്നു.
സരസ്വതി വിദ്യാമന്ദിരത്തില്‍ നടന്ന കോചിംഗ് ക്യാമ്ബിന് മനോജ് അമ്ബലത്തറ, അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫസര്‍ പി രഘുനാഥ്, സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂടീവ് അംഗം അനില്‍ ബങ്കളം, ജില്ലാ പ്രസിഡണ്ട് കെ പി അരവിന്ദാക്ഷന്‍, സെക്രടറി ഹിറ്റ്ലര്‍ ജോര്‍ജ്, സുനില്‍ നോര്‍ത് കോട്ടച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ് ; കാസര്‍കോട് ജില്ലയ്ക്ക് മികച്ച വിജയം
Read Time:3 Minute, 8 Second