കാസറഗോഡ്:
കാൻസർ രോഗികൾക്ക് തന്റെ തലമുടി മുഴുവനും ദാനം ചെയ്ത് കാസറഗോഡ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിനി
ഒരു പെൺകുട്ടിയുടെ അഴക് അഥവാ സൗന്ദര്യത്തിൻ്റെ ഒരു പ്രധാന ഘടകം അവളുടെ തലമുടി തന്നെയാണ്.
കാസർഗോഡ് കോളേജിൽ ബി ടെക്കിനു പഠിക്കുന്ന കോണത്തുകുന്ന് സ്വദേശിയായ അഷിത എന്ന പെൺകുട്ടി യാതൊരു സങ്കോചവും കൂടാതെ, പരിപൂർണ്ണ സമ്മതത്തോടെ താൻ വർഷങ്ങളായി ഓമനിച്ച് നീട്ടി വളർത്തിയ തൻ്റെ മനോഹരമായ മുടി കാൻസർ രോഗികൾക്കു വേണ്ടി ദാനം ചെയ്യാൻ മുന്നോട്ടു വരുന്നു എന്ന വാർത്ത കേട്ടപ്പോൾ തന്നെ ആദ്യം എല്ലാവരും ഒന്നമ്പരന്നു.
സാധാരണയായി ഇങ്ങനെ ദാനം ചെയ്യുന്നവരെല്ലാം തോളോടൊപ്പം നിർത്തി മുടി മുറിച്ചു നൽകാറാണ് പതിവ്.
എന്നാൽ അഷിത അതിൽ നിന്നെല്ലാം വ്യത്യസ്തമായി തൻ്റെ തല പൂർണ്ണമായും മുണ്ഡനം ചെയ്തു കൊണ്ട്, താൻ നീട്ടി വളർത്തിയ മുടി മുഴുവൻ കാൻസർ രോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു വേണ്ടി ദാനം ചെയ്യുകയാണുണ്ടായത്.
അഷിതയുടെ ഈ നല്ല മനസ്സിന്, ഈ സദ്പ്രവർത്തിക്ക് അമ്മ ബേബി കൂടി സമ്മതം മൂളിയതോടെ ഇന്നു രാവിലെ ഇരിങ്ങാലക്കുടക്കാരുടെ അഭിമാനമായ സിസ്റ്റർ റോസ് ആൻ്റോയുടെ സാന്നിദ്ധ്യത്തിൽ മനോജ് കേളംപറമ്പിൽ ഈ മുടി മുറിക്കൽ കർമ്മം നിർവ്വഹിച്ചു.
ഈ സൽപ്രവൃത്തി ചെയ്തതിന് അഷിതയ്ക്ക് അഭിനന്ദന പ്രവാഹവും , അഷിതയുടെ ഈ സന്മനസ്സ് നമ്മുടെ നാട്ടിലെ മറ്റു പെൺകുട്ടികൾക്ക് ഒരു പ്രചോദനമായി മാറട്ടെ എന്ന പ്രാർത്ഥനയുമായി നിരവധി ആളുകൾ എത്തിയതും ശ്രദ്ദേയമായി.