കാസർകോട്: സാമൂഹിക മാധ്യമങ്ങൾ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്താനുള്ള ആഹ്വാനവുമായി എസ്.കെ.എസ്.എസ്.എഫ് മീഡിയവിംഗ് നടത്തിയ ‘ലോഗിൻ 2021’ മീഡിയാ കോൺഫറൻസ് സമാപിച്ചു
വനിതാ ഭവൻ ഹാളിൽ എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. മീഡിയാ വിംഗ് ജില്ലാ ചെയർമാൻ എ.ബി.എസ് ആരിക്കാടി അധ്യക്ഷത വഹിച്ചു.
എ.ബി കുട്ടിയാനം, ഖയ്യൂം മാന്യ മുഖ്യാതിയായി. വെബ്സൈറ്റ് ലോഞ്ചിംഗ് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന. സെക്രട്ടറി വി.കെ മുഷ്താഖ് ദാരിമി നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡൻറ് സുഹൈർ അസ്ഹരി പള്ളങ്കോട്, മീഡിയാ വിംഗ് സംസ്ഥാന ചെയർമാൻ മുബാറക്ക് എടവണ്ണപ്പാറ, യൂനുസ് ഫൈസി കാക്കടവ്, പി. എച്ച് അസ്ഹരി ആദൂർ, ഹാരിസ് റഹ്മാനി തൊട്ടി സംസാരിച്ചു. ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇർഷാദ് ഹുദവി ബെദിര, അസീസ് പാടലടുക്ക, ഖലീൽ ദാരിമി ബെളിഞ്ചം, റഊഫ് ഉദുമ, അബ്ദുറഹ്മാൻ തൊട്ടി, ബിലാൽ ആരിക്കാടി, ആബിദ് വക്കീൽ, റാഹിൽ മൌക്കോട്, അർഷാദ് മൊഗ്രാൽപുത്തൂർ, ഹസീബ് മൊഗ്രാൽ, അബ്ദുല്ല ടി.എൻ മൂല, അബുലബീബ് ഹിമമി, അജാസ് കുന്നിൽ എന്നിവർ സംബന്ധിച്ചു.