Read Time:1 Minute, 4 Second
ബന്തിയോട് :സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളിൽ ഒരു പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ടി.എഫ്.സി ബന്ദിയോട് സംഘടിപ്പിക്കുന്ന ഏഴാമത് ബന്ദിയോട് ഫെസ്റ്റിന് വർണശഭളമായ ചടങ്ങുകളോട് കൂടി തുടക്കം കുറിച്ചു
ഇന്ത്യൻ കബഡി താരവും പ്രോ കബഡി യിലെ പ്രമുഖ കോച്ചുമായ ജഗദീഷ് കുമ്പള ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് സത്താർ ബാഹുദീൻ അദ്യക്ഷത വഹിച്ചു. കാസർഗോഡ് ബ്ലോക്ക് പഞ്ചയത് ഷേമകാര്യ സ്റ്റ്ന്റിങ് കമ്മറ്റി ചെയർമാൻ അഷ്റഫ് കർള, മംഗൽപാടി ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് യുസഫ് ഹേരൂർ ,പഞ്ചായാത്തംഗം റഷീദ ഹനീഫ്, ഉമർ അപ്പോളോ എന്നിവർ സംബന്ധിച്ചു.