കാസറഗോഡ്:
യു.എ.ഇയുടെ സ്വപ്‌ന പദ്ധതിയായ ഹോപ് പ്രോബ് ചൊവ്വാ ദൗത്യ നിർവഹണത്തിൽ പങ്കാളിയായ പള്ളിക്കര തൊട്ടിയിലെ അഹ്‌മദ് മഷ്ഹൂദിന് അഭിനന്ദന പ്രവാഹം. ഇന്ന് ദുബൈയിലേക്ക് തിരിക്കുന്ന മഷൂദിന് എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് രണ്ട് സുഹൈർ അസ്ഹരി നൽകി. സെക്രട്ടറിയേറ്റ് അംഗങ്ങളായ കബീർ ഫൈസി ഹാരിസ് റഹ്മാനി തൊട്ടി, ഹമീദ് തൊട്ടി, സിദ്ദീഖ് ഹുദവി മൊവ്വൽ, മുജ്തബ തൊട്ടി, ഖുസൈമ, അബദുൽ റഹ്മാൻ, തുടങ്ങിയവർ സംബന്ധിച്ചു.
കഴിഞ്ഞ ജൂലൈ 20-ന് കുതിച്ചുയര്‍ന്ന എമിറേറ്റ്‌സ് മാര്‍സ് മിഷന്റെ ചൊവ്വാ ദൗത്യ പര്യവേക്ഷണ ഉപകരണമായ ഹോപ് പ്രോബ് ചൊവ്വ ഉപരിതലം തൊട്ടതോടെയാണ് ഈ യുവ എഞ്ചിനീയര്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. നാല് വർഷത്തോളമായി
യു.എ.ഇയിലെ നാഷണല്‍ സ്‌പേസ് ആന്റ് സയന്‍സ് ആന്റ് ടെക്‌നോളജി സെന്ററില്‍ (എന്‍.എസ്.എസ്.ടി.സി) സാറ്റലൈറ്റ് എഞ്ചിനീയറായ മഷ്ഹൂദിന് ഹോപ് പ്രോബിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാണെന്ന ആത്മവിശ്വാസമാണുള്ളത്. ഒരാഴ്ചക്കകം പേടകം ചൊവ്വയുടെ ഉപരിതലങ്ങളിലെ വിവിധ ചിത്രങ്ങള്‍ അയച്ചുതുടങ്ങുന്നതോടെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മഷ്ഹൂദുമുണ്ടാകും. മനുഷ്യരെ ചൊവ്വയിലെത്തിക്കുന്നതടക്കമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് മാര്‍സ് മിഷന്‍ നേതൃത്വം നല്‍കുക.
എന്‍.എസ്.എസ്.ടി.സിയില്‍ സീനിയര്‍ റിസര്‍ച്ചറായും വിവിധ പ്രൊഡക്ടുകളുടെ മാനേജറായും സേവനം ചെയ്യുന്ന മഷ്ഹൂദ് ഹൊപ് പ്രോബുമായി ബന്ധപ്പെട്ട് വിവിധ സേവനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ വാഷിംടണില്‍ നടന്ന സ്‌പേസ് ജനറേഷന്‍ അഡൈ്വസറി കൗണ്‍സിലില്‍ യു.എ.ഇയെ പ്രതിനിധീകരിച്ചിരുന്നു. യൂണിസെഫിന്റെ മിഡിലീസ്റ്റ് അംഗീകാരമുള്ള ട്രൈനര്‍ കൂടിയാണ്. സോളാര്‍ ഡ്രോണുകള്‍ വികസിപ്പിച്ചെടുത്തതിന് 2017-ല്‍ യു.എ.ഇയുടെ ചാന്‍സലര്‍ ഇന്നൊവേഷന്‍ അവാര്‍ഡ് നേടിയിരുന്നു. യു.കെയില്‍ നാനോ ടെക്‌നോളജി ആന്റ് മൈക്രോ സിസ്റ്റമില്‍ എം.എസ് പൂര്‍ത്തിയാക്കിയ മഷൂദ് നാല് വര്‍ഷത്തോളമായി എന്‍.എസ്.എസ്.ടി.സിയുടെ ഭാഗമാണ്. പള്ളിക്കര തൊട്ടിയിലെ പരേതനായ തൊട്ടിയില്‍ മുഹമ്മദിന്റെയും സുരയ്യ മുഹമ്മദിന്റെയും മകനാണ്. പരവനടുക്കത്തെ ഫാത്വിമത് ശബ്‌നയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് മസ്ഹര്‍, മുഹമ്മദ് മാസിന്‍.
ഹോപ് പ്രോബ് ചൊവ്വാ ദൗത്യ നിർവഹണം മഷൂദിന് അഭിനന്ദനപ്രവാഹം;എസ്.കെ.എസ്എസ്.എഫ് ജില്ലാ കമ്മിറ്റി ഉപഹാരം നൽകി
Read Time:3 Minute, 25 Second