ഉപ്പള:
മംഗൽപാടി പഞ്ചായത്തിലെ ബേക്കൂരിലുള്ള കുടുംബക്ഷേമ കേന്ദ്രം അത്യാധുനിക രീതിയിൽ പുനർനിർമിക്കുമെന്ന് എഫ്.ഡബ്ല്യു. സി. ബേക്കൂർ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ആരോഗ്യമന്ത്രി ഉറപ്പുനൽകി
കാസർഗോഡ് നഗരസഭാ കോൺഫറൻസ് ഹാളിൽ ഇന്ന് നടന്ന സാന്ത്വനസ്പർശം പൊതുജന പരാതി അദാലത്തിൽ എഫ്. ഡബ്ല്യു. സി. ബേക്കൂർ ആക്ഷൻ കമ്മിറ്റി സമർപ്പിച്ച പരാതിയിൽ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി, കെ. കെ ശൈലജ ടീച്ചർ ബേക്കൂരിലെ കുടുംബക്ഷേമ കേന്ദ്രം അത്യാധുനിക രീതിയിൽ പുനർനിർമിക്കുമെന്ന് ഭാരവാഹികൾക്ക് ഉറപ്പുനൽകി. പരാതി വിശദമായി പഠിച്ച മന്ത്രി ഇതിന്റെ നിജസ്ഥിതി മനസ്സിലാക്കുകയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരെ വിളിപ്പിക്കുകയും പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശം ആവശ്യപ്പെടുകയും ചെയ്തു ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കാര്യം കാസർകോട് വികസന സമിതിയിൽ ഉൾപ്പെടുത്താൻ ധാരണയായി ഇക്കാര്യം മന്ത്രി പരാതിയിൽ കുറിച്ചു വെക്കുകയും, ഇതിനായി കാസർഗോഡ് വികസന സമിതിയുടെ അധ്യക്ഷനായ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളോട് ഉടനെതന്നെ കളക്ടറെ കാണാനും നിർദേശിച്ചു, പ്ലാൻ തയ്യാറാക്കാൻ വേണ്ടി ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി.
ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി രാധാകൃഷ്ണ ഷെട്ടി, മൊയ്ദീൻ. സി. എം,. മൊയ്തീൻ ബേക്കൂർ മാധവൻ, അബ്ദുൽ ഖാദർ, അബ്ദുറഹ്മാൻ, പ്രവീൺ, രാജേഷ്, അഷ്റഫ് എന്നിവർ അദാലത്തിൽ പങ്കെടുത്തു.