Read Time:1 Minute, 1 Second
മഞ്ചേശ്വരം: മഞ്ചേശ്വരം ഹാര്‍ബര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും അഴിമുഖത്ത് മണ്ണുവീണതിനാല്‍ ഫൈബര്‍ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും ഹാര്‍ബറിന് അകത്ത് സുരക്ഷിതമായി കടക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണെന്ന് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. യു.എസ്. ബാലന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ ബങ്കര മഞ്ചേശ്വരം മത്സ്യത്തൊഴിലാളികള്‍ സമാഹരിച്ച ഫണ്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീവരസഭ ജില്ല പ്രസിഡന്‍റ് എസ്. സോമന്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്, അബ്ദുല്‍ അസീസ് (കരീം), കൃഷ്ണപ്പ ഉദ്യാവര്‍, ദിനേശ് ഉദ്യാവര്‍ എന്നിവര്‍ സംസാരിച്ചു.