Read Time:56 Second
www.haqnews.in
2019-20 വർഷത്തെ
ജനകീയ അസൂത്രണ പദ്ധതി പ്രകാരം മംഗൽപ്പാടി പഞ്ചായയത്തിലെ ഗുണഭോക്താക്കൾക്ക് കാർഷികവിള വിതരണം ചെയ്തു.
ബന്തിയോട്:
മംഗൽപ്പാടി പഞ്ചായത്ത് 2019-20 വർഷത്തെ
ജനകീയ അസൂത്രണ പദ്ധതി പ്രകാരം പഞ്ചായയത്തിലെ ഗുണഭോക്താക്കൾക്കുള്ള ഇടവിള കൃഷി യായ വാഴ,ഇഞ്ചി, മഞ്ഞൾ, ചേന എന്നിവ വിതരണം ചെയ്തു.
വിതരണത്തിന്റെ ഉദ്ഘാടനം മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിർ നിർവ്വഹിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഖൈറുന്നീസാ,പഞ്ചായത്ത് മെമ്പർ മജീദ് പച്ചമ്പളം,മംഗൽപാടി കൃഷി ഓഫീസർ വന്ദന എന്നിവർ പങ്കെടുത്തു.