മൊഗ്രാൽ: എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് എ പ്ലസ് മിഷൻ ജില്ലാതല ഉദ്ഘാടനം മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. ഉന്നത പരീക്ഷകളിൽ വിദ്യാർത്ഥികളുടെ മികച്ച വിജയം ലക്ഷ്യമാക്കിയാണ് ട്രെൻഡ് സംസ്ഥാന വ്യാപകമായി എപ്ലസ് മിഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
സ്കൂൾ പി.ടി.എ പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രെൻഡ് ജില്ലാ ചെയർമാൻ സയ്യിദ് ഹംദുല്ല തങ്ങൾ അദ്ധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.കെ മുഷ്താഖ് ദാരിമി, ജില്ലാ ട്രെൻഡ് സെക്രട്ടറി ഹാരിസ് റഹ്മാനി തൊട്ടി, കൺവീനർ ജംഷീർ മാസ്റ്റർ കെ.എഫ്,
ജസീൽ മാസ്റ്റർ പേരാൽ, ഖാദർ മാസ്റ്റർ മൊഗ്രാൽ , റഫീഖ് മാസ്റ്റർ, റിയാസ് മാസ്റ്റർ പേരാൽ സംസാരിച്ചു.
—
എസ്.കെ.എസ്.എസ്.എഫ്
ട്രെൻഡ് എപ്ലസ് മിഷൻ ജില്ലാതല ഉദ്ഘാടനം മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സയ്യിദ് ഹാദി തങ്ങൾ നിർവ്വഹിക്കുന്നു.

എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് എ പ്ലസ് മിഷന് തുടക്കമായി
Read Time:1 Minute, 27 Second