ബ്ലോക്ക് പഞ്ചായത്തും,ആനുകൂല്യങ്ങളും; ജനങ്ങൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ.
എന്താണ് ബ്ലോക്ക് പഞ്ചയാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്?
ക്ഷേമ കാര്യത്തിൽ എന്തെല്ലാം ഉൾപ്പെടും ?
തുടങ്ങി സാധാരണ ജനങ്ങളുടെ നിരവധി സംശയങ്ങളും ഉത്തരങ്ങളും
അഭിമുഖം
അഷ്‌റഫ് കർള
(ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് )
ബി. എ. ലത്തീഫ് ആദൂർ
(9846270819)
Q- ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട താങ്കളെ ആദ്യമായി അഭിന്ദിക്കാൻ ആഗ്രഹിക്കുന്നു.
-കൂട്ടത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ഈ ക്ഷേമ കാര്യത്തിൽ ഉൾപ്പെടുത്താൻ പറ്റുക?
#ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ കീഴിൽ പ്രധാനമായും വരുന്നത് സമൂഹത്തിലെ ദുർബലരും നിരാലംബരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങളെ സമൂഹത്തിൻറെ മുഖ്യധാരയിൽ എത്തിക്കുന്നതിനുള്ള വിവിധ പരിപാടികളാണ്. ബ്ലോക്ക് പഞ്ചായത്ത്കൾക്ക് നേരിട്ടു ഗുണഭോക്താക്കളെ തെരെഞ്ഞെടുത്ത് ആനുകൂല്യങ്ങൾ നൽകാൻ കഴിയാത്തതുകൊണ്ട് ഗ്രാമ പഞ്ചായത്തുകൾ നടപ്പിലാക്കുന്ന പദ്ധതികൾക്ക് വിഹിതം നൽകുന്ന പദ്ധതികൾ മാത്രം പ്രാവർത്തികമാക്കാൻ കഴിയും.
Q-അവശത അനുഭവിക്കുന്നവരും പാവപ്പെട്ടവരും എന്നൊക്കെ പറയുമ്പോൾ എങ്ങനെയൊക്കെയുള്ള വിഭാഗങ്ങളാണ് ഉൾപ്പെടുക?
#ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന ഗ്രാമപഞ്ചായത്തുകളിൽ പദ്ധതിക്കാവശ്യമായ വിഹിതം നൽകാനുള്ള പദ്ധതികൾ ഏറ്റെടുക്കൽ കഴിയും.
കൂടാതെ വയോജനങ്ങൾക്ക് വേണ്ടിയുള്ള വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിഹിതവും പദ്ധതിതിയും പ്രവർത്തനത്തിലൂടെ നൽകാൻ കഴിയും. ഉദാഹരണത്തിന്
വൃദ്ധന്മാർക്കുള്ള കട്ടിൽ, പാവപ്പെട്ട വീടുകൾക്കുള്ള ധന സഹായം, വൃദ്ധ മന്ദിരങ്ങൾക്കുള്ള ധനസഹായം എന്നിവ നൽകാൻ കഴിയും.
Q- വീടുകൾ വെച്ച് കൊടുക്കുന്ന വല്ല പദ്ധതികളും ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിലവിലുണ്ടോ?
#കേന്ദ്രാവിഷ്കൃത ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതികൾ നടത്തി ഭവനനിർമ്മാണത്തിന് ധനസഹായം നൽകുന്ന പരിപാടികൾ ആവിഷ്കരിക്കൻ കഴിയും. ഇതിനു കേന്ദ്ര വീതം1.20000 മാത്രമേയുള്ളൂ ബാക്കി തുക ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ വിഹിതമാണ്. 3-പഞ്ചായത്തുകളിലൂടെ നടപ്പിലാക്കുന്ന ലൈഫ് ഭവനപദ്ധതികൾക്ക് ബ്ലോക്ക് പഞ്ചായത്തുകൾ വിഹിതം നൽകാവുന്നതാണ്.
ഗവൺമെൻറ് ഉത്തരവ് പ്രകാരം ഇതിൻറെ പകുതി വിഹിതമോ അല്ലെങ്കിൽ 20 ശതമാനത്തിൽ കുറയാതെയോ നിർബന്ധമായും ഈ ഇനത്തിൽ നീക്കി വെക്കേണ്ടതാണ്.
Q- ഇവ കൂടാതെ മറ്റു വല്ല ആനുകൂല്യങ്ങൾ?
#പട്ടികജാതി-പട്ടികവർഗ വിവാഹങ്ങളുടെ ക്ഷേമത്തിന് ആവശ്യമായ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ കഴിയും.
പട്ടിക ജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കുള്ള മെറിറ്റോറിയൽ സ്കോളർഷിപ്പ് പഠനമുറി ഹോസ്റ്റലുകളുടെ നവീകരണം നിർമ്മാണം സ്വയം തൊഴിൽ പദ്ധതികൾ എന്നിവയും അംഗൻവാടികളുടെ വികസനത്തിനാവശ്യമായ വിവിധ പദ്ധതികൾക്ക് ധനസഹായം തുടങ്ങിയവ നൽകാൻ കഴിയും.
അംഗൻവാടികളിൽ പോഷകാഹാര വിതരണം ചിൽഡ്രൻസ് പാർക്ക്, അംഗൻവാടികൾക്ക് കളിപ്പാട്ടങ്ങൾ, ഫർണിച്ചറുകൾ, കൂടാതെ അംഗൻവാടികളുടെ കുട്ടികൾക്കുള്ള വിനോദയാത്ര സംഘടിപ്പിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാവുന്നതാണ്.
Q-കൂടാതെ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും?
#ഒരു പൊതുപ്രവത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കാലഹരണപ്പെട്ടു പോകുന്ന വിവിധ തരം കലകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എല്ലാ കാര്യങ്ങളും നടപ്പിലാക്കാനും സ്പെഷ്യൽ പാക്കാജിലൂടെ ഫണ്ടുകൾ കണ്ടെത്താനുമുള്ള നടപടി ക്രമങ്ങൾ നടത്തും….
കായിക പ്രതിഭകൾക്കും കായിക പ്രേമികൾക്കും സ്റ്റേഡിയം ഇൻഡോർ സ്റ്റേഡിയം അടക്കം സഹകരണത്തോടെ ചെയ്യാവുന്നതാണ്.
Q-ചുരുക്കത്തിൽ എന്താണ് ഈ ബ്ലോക്ക് പഞ്ചായത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്?
#അതായത് ബ്ലോക്ക് പഞ്ചയാത്ത് എന്ന് പറയുന്നത് ത്രിതല ഗ്രാമ പഞ്ചായത്ത് സംവിധാനത്തിൽ ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ഇടയിൽ നിൽക്കുന്ന സ്ഥാപനമാണ്.
Q-ഇതിൽ ബ്ലോക്ക് പഞ്ചയാത്ത് മെമ്പർക്കുള്ള അധികാരം എന്താണ്?
#ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഗ്രാമ പഞ്ചായത്തുകളിലെ പ്രശ്നങ്ങൾ അല്ലെങ്കിൽ അവിടത്തെ വികസന പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദേശങ്ങൾ നൽകുന്നതിനും ഇടപെടുന്നതിനും ഒരു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ കഴിയും. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന എല്ലാ പഞ്ചായത്തുകളിലും ഇങ്ങനെ ഇടപെടൽ നടത്താൻ സാധിക്കും.
കൂടാതെ ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾ യഥാ സമയം ഗ്രാമ പഞ്ചായത്തുകളെ അറിയിക്കാനും അത് വഴി ഗ്രാമ പഞ്ചായത്തുകളുടെ വികസനങ്ങളെ സഹായിക്കാനും കഴിയും.
യദാർത്ഥത്തിൽ ബ്ലോക്ക് പഞ്ചായത്ത് എന്ന് പറഞ്ഞാൽ ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ഇടയിലുള്ള ഒരു സംവിധാനമാണ്. ഇത് വഴി താഴെത്തട്ടിൽ ഉള്ളവരിലേക്ക് ആനുകൂല്യങ്ങൾ എളുപ്പത്തിൽ എത്തിക്കാൻ സാധിക്കും…
കാസറഗോഡ് ബ്ലോക്ക് പഞ്ചയാത്ത് ക്ഷേകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനുമായ അഷ്‌റഫ് കർളയുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ പ്രതിപാദിച്ചത്.
കൂടുതൽ ക്ലാരിറ്റിയോടെ വീഡിയോ അഭിമുഖം ഉടൻ പ്രസദ്ധീകരിക്കും….