ദുബൈ :
മത സൗഹാർദ്ദത്തിന്റെ മാതൃകയായ
സതീഷ് ബേരിക്കയെ ദുബൈ ക്ലബ് ബേരിക്കൻസ് ഉപഹാരം നൽകി ആദരിച്ചു.
സൗദിയിൽ പോകാൻ വേണ്ടി ദുബായിൽ എത്തിയതായിരുന്നു സതീഷ് ബേരിക്ക.
കഴിഞ്ഞ വര്‍ഷത്തെ നബിദിന പരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനദാനങ്ങളുടെ സാമ്പത്തിക ചെലവുകള്‍ പൂര്‍ണമായും വിദേശത്ത് ജോലി ചെയ്യുന്ന സതീശന്‍ എന്ന യുവാവാണ് ഏറ്റെടുത്തിരുന്നത്. വര്‍ഷങ്ങളായി പരസ്പര സ്‌നേഹത്തോടെ കഴിയുന്ന ബന്തിയോട് ബേരിക്കെയിലെ വ്യത്യസ്ത മതവിശ്വാസികള്‍ മതങ്ങളുടെ പേരില്‍ മനുഷ്യരുടെ ഇടയില്‍ വേലിക്കെട്ടുകള്‍ നിര്‍മിക്കുന്നവര്‍ക്ക് വലിയൊരു സന്ദേശമാണ് സതീശന്റെ പ്രവർത്തനത്തിലൂടെ നല്‍കുന്നത്.
സ്ഥായിയായ സൗഹാര്‍ദാന്തരീക്ഷം കാംക്ഷിക്കുന്ന കാസര്‍കോട് ജില്ലക്കും ഇത് മാതൃകയേകുന്നതായി.
ഇബ്രാഹിം ബേരിക്ക, മുനീർ ബേരിക്ക, സത്താർ ബെങ്കര, അഷ്‌റഫ് ബേരിക്ക, സിദ്ദിഖ് പൂങ്കളം, സാഫി ബേരിക്ക, ഇഷാഹാത്ത ബേരിക്ക തുടങ്ങിയവർ സംബന്ധിച്ചു.