കാസര്‍കോട്: കുമ്പള സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 31ന് നടന്ന പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കിയ കുട്ടികളില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത കളത്തൂര്‍ ഉബ്ബതൊടി വീട്ടിലെ അബ്ദുല്‍ സനദിന് സ്വര്‍ണനാണയം ലഭിച്ചു. നാല് വയസുള്ള സനദ് ഷരീഫ അഷറഫിന്‍െറ മകനാണ്. സ്വര്‍ണ നാണയം മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.ദിവാകര റൈ അബ്ദുല്‍ സനദിന് നല്‍കി.
ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി. അഷ്‌റഫ്, അക്കൂര്‍ ഡയഗ്നോസ്റ്റിക്ക് ജനറല്‍ മാനേജര്‍ അബ്ദുല്‍ കാദര്‍ കട്ടത്തടുക്ക,ലാബ് ടെക്‌നീഷന്‍ സിന്ധുനായക്ക്, പി.എച്ച്.എന്‍ സൂപ്പര്‍വൈസര്‍ ജൈനമ്മ തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുര്യാക്കോസ് ഈപ്പന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വൈ.ഹരീഷ്, കെ.കെ. ആദര്‍ശ്, വിവേക് തച്ചന്‍, അഖില്‍ കാരായി, വാസു ബോവിക്കാനം, ജെ.പി.എച്ച്.എല്‍ എസ്. ശാരദ, ക്ലാര്‍ക്ക് രവികുമാര്‍, പി.ആര്‍.ഒ കീര്‍ത്തന, ഡ്രൈവര്‍ വില്‍ഫ്രഡ് എന്നിവര്‍ സംബന്ധിച്ചു.
പൾസ് പോളിയോ; സ്വർണ്ണ നാണയം ലഭിച്ചത് കുമ്പള കളത്തൂരിലെ അബ്ദുൽ സനദിന്
Read Time:1 Minute, 23 Second


