Read Time:1 Minute, 1 Second
www.haqnews.in
ഉപ്പള:
കുബണൂർ മാലിന്യ പ്ലാന്റിലെ മുൻ ജീവനക്കാരെ പിരിച്ച് വിട്ടതിൽ പ്രതിശേധിച്ചും,പ്ലാന്റിലെ തൊഴിലാളികൾക്കുള്ള ശമ്പള വർദ്ധന ആവശ്യപ്പെട്ടും സി.ഐ.ടി.യു മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
സി.ഐ.ടി.യു മഞ്ചേശ്വരം ഏരിയ പ്രസിഡണ്ട് പ്രശാന്ത് കനില അദ്യക്ഷത വഹിച്ചു.പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും,ശമ്പളം വർദ്ധിപ്പിക്കണമെന്നും മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡണ്ട് ബേബി ഷെട്ടി ഉദ്ഘാടനം ചെയ്തു. മൊയ്തു ബന്തിയോട്,രവിന്ത്ര ഷെട്ടി,ഫാറൂഖ് ഷിറിയ നേതൃത്വം നൽകി. ഡി.കമലാക്ഷ സ്വാഗതം പറഞ്ഞു.