Read Time:1 Minute, 2 Second
ഉപ്പള:
ഉപ്പള കാൻസർ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനത്തിൽ കാൻസർ ദിനചാരണവും ബോധവൽകരണവും നടത്തി.
മംഗലാപുരം ദേർലകട്ട ഏനപ്പോയ മെഡിക്കൽ കോളേജ് ഓൻകോളജി വിഭാഗം സർജൻ ഡോ :മറിയം അൻജും മുഖ്യ അതിഥിയായിരുന്നു.
രോഗികൾക്കുള്ള സംശയങ്ങൾക്ക് മറുപടിയും ഡോക്ടർ നൽകി.
മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിർ ഉദ്ഘാടനം ചെയ്തു.
യു. സി. സി. എഫ്. ചെയർമാൻ ഹിന്ദുസ്ഥാൻ മോണു അധ്യക്ഷധ വഹിച്ചു.
കൺവീനർ സിദ്ദിഖ് കൈകമ്പ സ്വാഗതവും, അബൂ താമം നന്ദിയും പറഞ്ഞു കുനിൽ സ്കൂൾ പ്രൻസിപൽ തബാൻ സി നായർ, പഞ്ചായത്ത് മെമ്പർ മജീദ് പച്ചമ്പള, അഷ്‌റഫ് മദർ ആർട്സ്, ആശാഫ് മൂസ ,മഹമൂദ് കൈകമ്പ, ഹമീദ് അബായാസ്, തുടങ്ങിയവർ സംസാരിച്ചു.