Read Time:56 Second
www.haqnews.in
ബന്തിയോട്:
ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.
ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫിന്റെ മക്കളായ ശഹ്‌ദാദ് (12), ശാസിൻ (എട്ട്) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
ഇച്ചിലങ്കോട് അണക്കെട്ടിനടുത്ത് നിന്നും നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒടുവിൽ കണ്ടു കിട്ടുമ്പോൾ ഇരുവരും മരിച്ചിരുന്നു.
ബന്തിയോട് സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.