ഉപ്പള: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ഉപ്പള വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ മഞ്ചേശ്വരം താലൂക്ക് വികസന സെമിനാർ എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു റവന്യൂഭൂമി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ള പ്രദേശമാണ് മഞ്ചേശ്വരം ഇത് വലിയൊരു അനുകൂല ഘടകമാണ് മഞ്ചേശ്വരം നിവാസികൾ ഫലപ്രദമായി ഇതിനെ ഉപയോഗപ്പെടുത്തിയാൽ വലിയ നിലയിൽ മഞ്ചേശ്വരം പ്രദേശങ്ങളിൽ മാറ്റമുണ്ടാകും വ്യാപാര വ്യവസായ വാണിജ്യ കലാകായിക ആരോഗ്യ-വിദ്യാഭ്യാസ കാർഷിക അടിസ്ഥാന വികസന മാലിന്യ സംസ്കരണ മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടം തന്നെ വികസനത്തിൽ ഉണ്ടാകുമെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി മുഹമ്മദലി ഫത്താഹിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വികസന സെമിനാറിൽ വിദഗ്ധ മേഖലയിലെ പ്രമുഖരായ രവീന്ദ്രൻ കണ്ണങ്കൈ, കൂക്കൾ ബാലകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു മഞ്ചേശ്വരം ചേംബർ ഓഫ് കൊമേഴ്സ് കോഡിനേറ്റർ ഡോക്ടർ ശൈഖ് ബാവ കെ എഫ് മുഹമ്മദ് ഇഖ്ബാൽ ശരീഫ് സാഹിബ്, മറിയം ഇബ്രഹിം മണികണ്ഠ റായി മഞ്ചേശ്വരം ബ്ലോക്ക് മെമ്പർ എൻ അബ്ദുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.
മഞ്ചേശ്വരം താലൂക്ക്: വികസിക്കാൻ അനന്തസാധ്യത നിലനിൽക്കുന്ന പ്രദേശം; എം.പി രാജ്മോഹൻ ഉണ്ണിത്താൻ
Read Time:1 Minute, 51 Second