ദുബായ്:
കാരുണ്യത്തിന്റെ തൂവൽ സ്പർഷമായി മാറുകയാണു ദുബായ് കാസർഗോഡ് ജില്ലാ കെ.എം.സി.സി ഡിസീസ്ഡ് കെയർ യൂണിറ്റ്. ഏറ്റെടുത്ത ദൗത്യം വളരെ അർത്ഥവത്തായ രീതിയിൽ മുന്നോട്ട് കൊണ്ട് പോയി കെ എം സി സിക്ക് അഭിമാനമാവുകയാണു ഡിസീസ്ഡ് കെയർ യൂണിറ്റിന്റെ പ്രവർത്തകർ. ഹോസ്പിറ്റൽ കേസുകളും മരണാനന്തര കേസുകളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് സാന്ത്വനമായി മാറിയിരിക്കുന്നു ഡിസീസ്ഡ് കെയർ യൂണിറ്റിന്റെ പ്രവർത്തനം. ഇന്നിപ്പോ മലയാളികൾക്ക് പുറമെ മറ്റ് സംസ്ഥാനത്തെ പ്രവാസികൾ പോലും ബന്ധപ്പെടുന്നത് നമ്മുടെ ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കീഴിലുള്ള ഡിസീസ്ഡ് കെയർ യൂണിറ്റിനെ ആണ്. മറ്റ് രാജ്യത്ത് നിന്നുള്ള പ്രവാസികൾ പോലും മരണവുമായി ബന്ധപ്പെട്ട് പേപ്പർ വർക്കുകൾക്കായി നമ്മുടെ പ്രവർത്തകന്മാരെയാണ് ആശ്രയിക്കുന്നത് എന്നറിയുമ്പോഴാണ് നമ്മുടെ പ്രവർത്തകന്മാർ ചെയ്യുന്ന മഹത്തായ സേവനങ്ങളുടെ വ്യാപ്തി മനസ്സിലാവുന്നത്. ആരോരുമില്ലാത്തവർക്ക് തുണയായി അവരുടെ കുടുംബങ്ങൾക്ക് ആശ്വാസമായി നമ്മുടെ പ്രവർത്തകന്മാർ ചെയ്യുന്ന സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. അത്രമാത്രം സേവനങ്ങളാണു ഡിസീസ്ഡ് കെയർ യൂണിറ്റ് ടീം പ്രവർത്തകന്മാർ ചെയ്യുന്നത്. ജാതിമത ദേശ ഭാഷ ഭേദമന്യേ ഡിസീസ്ഡ് കെയർ യൂണിറ്റ് ചെയ്യുന്ന സേവനങ്ങൾക്ക് സർവ്വശക്തനായ അല്ലാഹു ഇരുലോകത്തും അർഹിക്കുന്ന പ്രതിഫലം നൽകട്ടെ.. ആമീൻ
ജനാബ് അഷ്റഫ് പാവൂർ ചെയർമാനും ഇബ്രാഹിം ബേരിക്ക ജന കൺവീനറുമായുള്ള ഡിസീസ്ഡ് കെയർ യൂണിറ്റിൽ സുഹൈൽ കോപ്പ, ഷബീർ കീഴൂർ, ബഷീർ പാറപ്പള്ളി, ഷബീർ കൈതക്കാട് തുടങ്ങിയവരാണു ഡിസീസ്ഡ് കെയർ യൂണിറ്റിൽ സേവനം ചെയ്യുന്നത്. ജില്ലാ കെ.എം.സി.സി ഈ ഒരു സേവനം തുടങ്ങിയതിനു ശേഷം രാപ്പകലെന്നില്ലാതെ സേവന തത്പരരായിക്കൊണ്ട് ഓടി നടക്കുകയാണു ഈ പ്രവർത്തകന്മാർ. തങ്ങളുടെ ജോലിത്തിരക്കിനിടയിലും അവർ ചെയ്യുന്ന മഹത്തായ സേവനങ്ങളെ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് ഓർഗനസിംഗ് സെക്രട്ടറി. അഫ്സൽ മെട്ടമ്മൽ എന്നിവർ അഭിനന്ദിച്ചു.

കെ.എം.സി.സി യുടെ ഡിസീസ്ഡ് കെയർ യൂണിറ്റ് കാരുണ്യത്തിന്റെ തൂവൽ സ്പർഷമായി മാറുകയാണ്
Read Time:3 Minute, 15 Second