കുബണൂർ മാലിന്യ പ്ലാന്റ്: അടിയന്തിര പരിഹാരം വേണമെന്ന് ദുബൈ കെ.എം.സി.സി.

കുബണൂർ മാലിന്യ പ്ലാന്റ്: അടിയന്തിര പരിഹാരം വേണമെന്ന് ദുബൈ കെ.എം.സി.സി.

0 0
Read Time:2 Minute, 13 Second

ദുബൈ: മംഗൽപാടി പഞ്ചായത്തിലെ കുബണൂരിൽ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്കരണ പ്ലാന്റിലെ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാനും പ്ലാന്റിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പ് വരുത്താനും അടിയന്തിര

നടപടി സ്വീകരിക്കണമെന്ന് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

പരിസ്ഥിതി സൗഹൃദവും ശാസ്ത്രീയവുമായ രീതിയില്‍ മാലിന്യ സംസ്‌കരണം നടത്താനുള്ള നിർദേശങ്ങളടങ്ങിയ വിശദമായ നിവേദനം ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കളക്ടർ, കേരള ഗവൺമെന്റ് എന്നിവർക്ക് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൂം ആപ്പിൽ ചേർന്ന ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വിഡിയോ കോൺഫറൻസ് മണ്ഡലം കമ്മിറ്റി ട്രഷറർ ഇബ്രാഹിം ബേരികെ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ജബ്ബാർ ബൈദല അധ്യക്ഷനായിരുന്നു. മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് സുബൈർ കുബണൂർ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം സെക്രട്ടറി മുനീർ ബേരിക, പഞ്ചായത്ത് ഭാരവാഹികളായ റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഹാഷിം ബണ്ടസാല, മഹ്മൂദ് അട്ക, സിദ്ദിഖ് ബപ്പായിതൊട്ടി, സിദ്ദിഖ് പഞ്ചത്തൊട്ടി, അൻവർ മുട്ടം, ഫാറൂഖ് അമാനത്, ഇദ്‌രീസ് അയ്യൂർ, അക്ബർ പെരിങ്കടി, ഷൗക്കത് അലി മുട്ടം, നൗഫൽ ഉപ്പള, മഹമൂദ് മള്ളങ്കൈ, അഷ്‌റഫ് കെദക്കാർ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി റസാഖ് ബന്തിയോട് സ്വാഗതവും ട്രഷറർ മുഹമ്മദ് കളായി നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!