ഉപ്പള:കാസറഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യുന്നവർ യാത്രക്കൂലി നൽകുമ്പോൾ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കാൻ വേണ്ട നടപടി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് മംഗല്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തിന് മുൻപും ഇത്തരം കാര്യങ്ങൾ അധികാരികളുടെ ശ്രെദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായില്ല. കോവിടാനന്തരം ഇത് വ്യാപകമായിരിക്കയാണ്.ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചിട്ടും യാത്രക്കാരുടെ അവകാശമായ ടിക്കറ്റ് മിക്ക ബസ്സുകളിലും ലഭിക്കുന്നില്ല.
അധികാരികളും ബസ്സുടമകളും അറിഞ്ഞുള്ള ഒത്തുകളിയാണോ ഇതെന്ന് സംശയമുണ്ട്.പലപ്പോഴും കണ്ടക്ടറോട് ടിക്കറ്റിന് തർക്കിക്കേണ്ട സന്ദർഭവും ഉണ്ടാവുന്നുണ്ട്.യാത്രക്കാരുടെ സുരക്ഷിതത്വമായ ടിക്കറ്റ് നിഷേധിക്കുന്നത് നിയമവിരുദ്ധവും അവകാശ ലംഘനവുമാണ്.ഇത്തരം നിയമലംഘാനങ്ങൾക്കെതിരെ അധികാരികൾ കണ്ണടക്കുന്നത് കൃത്യവിലോപനമാണ്.ഇതിനെതിരെ നടപടിയെടുക്കാൻ അധികാരികൾ വൈകരുത്.പ്രസിഡന്റ് സത്യൻ സി ഉപ്പള, ജനറൽ സെക്രട്ടറി ഓ. എം. റഷീദ് എന്നിവർ പറഞ്ഞു.