Read Time:1 Minute, 7 Second
ബന്തിയോട്:
ഇന്ത്യയുടെ 72മത് റിപബ്ലിക് ദിനം വിക്ടോറിയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ദീനാർ നഗർ ഇച്ചിലങ്കോട് പരിപാടി സംഘടിപ്പിച്ചു.
ക്ലബ്ബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടിയിൽ മംഗൽപ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് മെമ്പർ സുഹ്റ ഫ്ലാഗ് ഓഫ് ചെയ്തു.
ഫ്ലാഗ് ഓഫ് ചടങ്ങിൽ ദീനാർ നഗർ പള്ളിയിലെ ഖത്തീബ് ഉസ്താദ്, മറ്റു ഉസ്താദ്മാരും, നാട്ടുകാരും,ക്ലബ് അംഗങ്ങളും സംബന്ധിച്ചു.
കായിക സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ഈ ക്ലബ് കാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധയാകർഷിക്കുന്നുണ്ട്.
നാട്ടിലെ ജനകീയ പ്രശ്നങ്ങളിലും ഇവർ ഇടപെട്ടു പരിഹരിക്കുന്നതും ശ്രദ്ദേയമാണ്.