ഉപ്പള:
കുബണൂരിലെ മാലിന്യ പ്ലാന്റ്: പഞ്ചായത്ത് അനാസ്ഥക്കെതിരെ മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് sdpi മാർച്ച് നടത്തി
“മാലിന്യ സംസ്കരണ കേന്ദ്രമോ നോക്ക് കുത്തിയോ”
“കുന്നുകൂടിയ മാലിന്യം ഉടൻ സംസ്ക്കരിക്കുക
മാലിന്യ സംസ്‌ക്കരണ കേന്ദ്രം പ്രവർത്തന സജ്ജമാക്കുക”
“യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ ഉടൻ നടപടി എടുക്കുക” എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു sdpi മാർച്ച്
മംഗൽപാടി പഞ്ചായത് പ്രസിഡണ്ട് അസീസ് ഷിറിയയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി ഉദ്ഘാടനം ചെയ്‌തു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സലിം ബൈദല വിശദീകരിച്ചു.
പ്രതിഷേധ സംഗമത്തിന് ഇബ്രഹിം ബി.കെ ഷിറിയ ,ഹമിദ് സി.എ ,ഹുസ്സൈൻ അടുക്ക ,മുഹമ്മദ് അഫ്സൽ ഉപ്പള എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്ത് കമ്മിറ്റി അംഗം സിറാജ് ഉപ്പള സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി ഫാറൂഖ് പച്ചമ്പള നന്ദിയും പറഞ്ഞു.