കണ്ണൂര്‍:കാസര്‍കോട് – തിരുവനന്തപുരം ദേശീയപാത ആറുവരിയായി വികസിപ്പിക്കാനുള്ള സ്വപ്നപദ്ധതിയുടെ സ്ഥലമെടുപ്പ് പ്രതിഷേധങ്ങളെ അതിജീവിച്ച് അവസാന ഘട്ടത്തിലേക്ക്. മൊത്തം പതിനായിരം ഏക്കറില്‍ ഏറ്റെടുക്കാന്‍ ശേഷിക്കുന്നത് രണ്ടായിരം ഏക്കര്‍ മാത്രം. മാര്‍ച്ച് 31ന് മുമ്ബ് ഭൂമി കൈമാറാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിക്ക് ഉറപ്പ് നല്‍കി. നാല് വര്‍ഷത്തിനകം പാത യാഥാര്‍ത്ഥ്യമാകും.
ദേശീയപാത 66ല്‍ കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെ 521.81 കിലോമീറ്ററാണ് 45 മീറ്റര്‍ വീതിയില്‍ ആറുവരിയായി വികസിപ്പിക്കുന്നത്. ഇരുവശത്തും മൂന്നുവരിയും ഓരോ സര്‍വീസ് റോഡും.
പാതവികസനത്തിന് 44,000 കോടിയാണ് ദേശീയപാത അതോറിറ്റി ചെലവ് കണക്കാക്കുന്നത്.
ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ചെലവ് 21,000 കോടി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാരം നല്‍കിത്തുടങ്ങി. സെന്റിന് ആറ് മുതല്‍ എട്ട് ലക്ഷം രൂപ വരെ മോഹവിലയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കോഴിക്കോട് ആറുവരിപ്പാത നിര്‍മ്മാണം ഈ മാസം അവസാനം തുടങ്ങും.
പാത പോകുന്ന ജില്ലകള്‍
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം
നടപടികള്‍ അതിവേഗം
കാസര്‍കോട് നീലേശ്വരം – ചെങ്കള കരാര്‍ മേഘ കണ്‍സ്ട്രക്‌ഷന്‍ കമ്ബനിക്ക്. പണി ഉടന്‍ തുടങ്ങും – 1800 കോടി
തളിപ്പറമ്ബ്- മുഴപ്പിലങ്ങാട് കരാര്‍ റീ ടെന്‍ഡര്‍ ഒരു മാസത്തിനകം
കോഴിക്കോട് ജില്ലയിലെ മൂരാട്, പാലോളി പാലങ്ങള്‍ – കരാര്‍ അഹമ്മദാബാദിലെ ഇ – 5 ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്ബനിക്ക് – 68.55 കോടി
അഴിയൂര്‍ -വെങ്ങളം കരാര്‍ അദാനി ഗ്രൂപ്പിന് – 1382.56 കോടി
വെങ്ങളം- രാമനാട്ടുകര ബൈപ്പാസ് കരാര്‍ കെ. എം.സി – ഇന്‍കെല്‍ കണ്‍സോര്‍ഷ്യത്തിന് -1853 കോടി
രാമനാട്ടുകര- വളാഞ്ചേരി ടെന്‍ഡര്‍ വിളിച്ചു – എസ്റ്റിമേറ്റ് 1945.06 കോടി
വളാഞ്ചേരി- കാപ്പിരിക്കാട് ടെന്‍ഡര്‍ വിളിച്ചു – എസ്റ്റിമേറ്റ് 1705.88 കോടി
കാപ്പിരിക്കാട് – തളിക്കുളം ടെന്‍ഡര്‍ വിളിച്ചു – എസ്റ്റിമേറ്റ് 1168.19 കോടി
തളിക്കുളം- കൊടുങ്ങല്ലൂര്‍ ടെന്‍ഡര്‍ വിളിച്ചു – എസ്റ്റിമേറ്റ് 1231.70 കോടി
കൊല്ലം ബൈപ്പാസ് – കടമ്ബാട്ടുകോണം ടെന്‍ഡര്‍ വിളിച്ചു – എസ്റ്റിമേറ്റ് 1282.88 കോടി

കാസറഗോഡ്-തിരുവനന്തപുരം 6വരി പാത ;മാർച്ച് 31 ന് മുമ്പ് ഭൂമി കൈമാറും
Read Time:3 Minute, 21 Second