ഉപ്പള: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കർമ്മ പദ്ധതികളുമായി സജീവ രംഗത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകനം, സംഘടന സംവിധാനം വാർഡ് തലം തൊട്ട് സജീവമാക്കൽ ,ജനപ്രിതിനിധികൾക്ക് പരിശീലനം തുടങ്ങിയവ ആദ്യഘട്ടമായി നടക്കും നേതൃതല ഏകദിന സംഗമം നടത്തി പുരോഗതി അവലോകനം ചെയ്യാനായി ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു ജില്ല ഭാരവാഹികളായ എം ബി യൂസുഫ് ബന്തിയോട്, വി പി എ കാദർ,മണ്ഡലം ഭാരവാഹികളായ അഷ്റഫ് കർള, പി എച്ച് അബ്ദുൽ ഹമീദ് മച്ചമ്പാടി, എ കെ ആരിഫ്, എം എസ് എ സത്താർ ഹാജി സംബന്ധിച്ചു
മണ്ഡലം പര്യടനത്തിനായി തിരഞ്ഞെടുത്ത സബ് കമ്മിറ്റി അംഗങ്ങളായ എം ബി യൂസുഫ് ബന്തിയോഡ്, അഷ്റഫ് കർള, എ കെ ആരിഫ്, പി എച്ച് അബ്ദുൽ ഹമീദ് മച്ചമ്പാടി, അബ്ദുല്ല മാ ദേരി എന്നിവർ ഒന്നാം ഘട്ടമായി മണ്ഡലത്തിലുടനീളം നേതാക്കളെയും പ്രധാന പ്രവർത്തകരെയും നേരിൽ കണ്ടു സംസാരിച്ചു
മഞ്ചേശ്വരം മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി മുസ്ലിം ലീഗ്
Read Time:1 Minute, 34 Second