1
0
Read Time:54 Second
www.haqnews.in
കാസറഗോഡ്:സഹജീവികൾക്ക് എന്നും കാരുണ്യ സ്പർശവുമായി കൂടെയുണ്ടാവുന്ന കാസറഗോഡ് ജില്ലാ ടിപ്പർ ഓണേഴ്‌സ് അസോസിയേഷൻ വീണ്ടും സഹായവുമായി രംഗത്ത്.
വൃക്ക രോഗവുമായി മല്ലിടുന്ന കാസറഗോഡിലെ ധർമ്മേട്ടനാണ് ജില്ലാ ടിപ്പർ ഓണേഴ്‌സ് അസോസിയേഷൻ ചികിത്സാ സഹായം നൽകിയത്.ജില്ലാ കലക്ടർ ഡോക്ടർ: സജിത്ത് ബാബുവാണ്സഹായ ധനം കൈമാറിയത് .ടിപ്പർ ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും കൂടെയുണ്ടായിരുന്നു.കഴിഞ്ഞ പ്രളയ കാലത്തും, കോവിഡ് പ്രതിസന്ധിയിലും കഷ്ടതയനുഭവിച്ചവരെ സഹായിക്കാനും അസോസിയേഷൻ മുന്നിലുണ്ടായിരുന്നു.