ഉപ്പള: മംഗൽപാടി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
വികസനവകുപ്പ് : ഖൈറുന്നീസ ഉമ്മറിനെയും ,ക്ഷേമകാര്യം: മുഹമ്മദ് കുഞ്ഞിയെയും, ആരോഗ്യം-വിദ്യാഭ്യാസം: ഇർഫാന ഇഖ്ബാലിനെയും തെരഞ്ഞെടുത്തു.
പ്രസിഡന്റായി മുസ്ലിം ലീഗിലെ റിസാന സാബിറിനെയും ,വൈസ് പ്രസിഡന്റായി യൂസുഫ് ഹേരൂറിനെയും നേരത്തെ തെരഞ്ഞടുത്തിരുന്നു. യു ഡി എഫിന് പതിനഞ്ചും, ബി ജെ പി ക്ക് നാലും ,എൽഡിഎഫിന് രണ്ടും, രണ്ട് സ്വതന്ത്രൻമാരുമടക്കം 23 അംഗങ്ങൾ അംഗങ്ങളാണ് മംഗൽപാടിയിലുള്ളത്.
വികസനവകുപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖൈറുന്നീസ ഉമ്മർ പതിമൂന്നാം വാർഡിൽ (മുട്ടം) നിന്നും,ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റിയിലേക്ക് തെരടുക്കപ്പെട്ട മുഹമ്മദ് കുഞ്ഞി ഒന്നാം വാർഡിൽ (മൂസോഡി) നിന്നും,ആരോഗ്യം-വിദ്യാഭ്യാസം മേഖലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇർഫാന ഇഖ്ബാൽ രണ്ടാം വാർഡിൽ (ഉപ്പള ഗേറ്റ്) നിന്നുമാണ് വിജയിച്ചിട്ടുള്ളത്.