കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കരുത് ; കേന്ദ്ര സര്‍ക്കാരിനോട്  സുപ്രീം കോടതി

കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കരുത് ; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

0 0
Read Time:4 Minute, 35 Second

ദില്ലി: കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച്‌ സുപ്രീം കോടതി . നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ നിയമ ഭേദഗതി സ്റ്റേ ചെയ്യേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി പല സംസ്ഥാനങ്ങളില്‍ നിന്നും ബില്ലിനെതിരെ രംഗത്ത് വന്നതും ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന നിയമങ്ങളില്‍ എന്തു കൂടിയാലോചന നടന്നു എന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്.
കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇതിനകം വലിയ വിവാദമായ നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഇത്രയും കാലം നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിട്ടില്ല. സമരം ഇങ്ങനെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ല. അതുകൊണ്ട് പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങളെല്ലാം പരിഗണിക്കാന്‍ വിദഗ്ധരുടെ സമിതി രൂപീകരിക്കാം എന്ന നിര്‍ദ്ദേശവും സുപ്രീം കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.
സര്‍ക്കാരിനെതിരെ കോടതില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയരുമ്ബോഴും നിയമം നടപ്പാക്കരുതെന്ന നിലപാടുമായി മുന്നോട്ട് പോകരുതെന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്. മനുഷ്യാവകാശ ലംഘനമില്ലാത്തതിനാല്‍ സ്റ്റേ ചെയ്യരുതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചു. ഭരണഘടനാ ലംഘനവും നിയമത്തിലില്ല, മാത്രമല്ല കര്‍ഷകര്‍ ചര്‍ച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. കാര്‍ഷികനിയമഭേദഗതിക്ക് നടപടി തുടങ്ങിയത് മുന്‍ സര്‍ക്കാരെന്നും എജി വിശദീകരിച്ചു. പഴയ സര്‍ക്കാര്‍ തീരുമാനിച്ചു എന്നത് ഈ സര്‍ക്കാരിനെ രക്ഷിക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.
നിയമ ഭേദഗതിക്ക് തയ്യാറാണെന്ന് സര്‍ക്കാരും നിയമഭേദഗതി പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ച്‌ നിന്നാല്‍ എങ്ങനെ പരിഹാരം ഉണ്ടാകും എന്നാണ് കോടതിയുടെ ചോദ്യം. സമരം പിന്‍വലിക്കണമെന്ന് കര്‍ഷകരോട് ആവശ്യപ്പെടാനാകില്ലെന്നും കോടതി നിലപാടെടുത്തു. സരവേദി മാറ്റാന്‍ കഴിയുമോ എന്ന് കര്‍ഷക സംഘ‍ടനകളോട് കോടതി ചോദിച്ചു..അതേസമയം കോടതി ഇടപെട്ടാലും സമരം നിര്‍ത്താന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാകണമെന്നില്ലെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ക്കെതിരെ കോടതിയിലെത്തിയ സംഘടനകള്‍ വാദിച്ചു.
സമരം ചെയ്യുന്ന നാല്‍പ്പത്തി ഒന്ന് കര്‍ഷക സംഘടനകള്‍ക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിര്‍ദ്ദേശം അംഗീകരിക്കുമെന്ന് അറിയിച്ചു, നിയമസംഘനം ഉണ്ടാകില്ല, രാംലീലാ മൈതാനിയില്‍ സമരം ഇരിക്കാം വിദഗ്ധ സമിതിയോട് സഹകരിക്കാം എന്നിങ്ങനെ ഉള്ള നിലപാടുകളാണ് കര്ഷകര് കോടതിയിലെടുത്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!