ബന്തിയോട്:
ഒരു മഴപെയ്താൽ
കൊക്കച്ചാൽ ബസ്റ്റാന്റും പരിസരവും പ്രളയം വന്നതിനു
സമാനമായ അവസ്ഥയിൽ.
Pwd അധികാരികൾക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും
നിരന്തരം പരാതികൊടുത്തിട്ടും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ഒറ്റ മഴപെയ്താൽ
ബസ്റ്റാന്റും, റോഡും,പരിസരവും ദിവസങ്ങളോളം
വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കാഴ്ച പതിവാണിവിടെ.തൊട്ടടുത്താണ്
സ്കൂളും, മറ്റു സ്ഥാപനങ്ങളും
സ്ഥിതിചെയ്യുന്നത്.
അതുകൊണ്ടു
തന്നെ കുട്ടികളും,
സ്ത്രീകളുമാണ് കൂടുതലായി ഈ ദുരിതം ഏറെ അനുഭവിക്കുന്നത്.
നൂറുകണക്കിന്
വീടുകൾ ഈ ഭാഗത്തുളളത് കൊണ്ട് ജനജീവിതം
ദുസ്സഹമായ അവസ്ഥയിലാണിപ്പോൾ.
ശാസ്ത്രീയമായ രീതിയിൽ ട്രൈനേജ് നിർമ്മിച്ച് ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ അധികാരികൾ ശ്രമിച്ചില്ലെങ്കിൽ
ശക്തമായ സമരം
നടത്തുമെന്ന്
ആക്ഷൻ കൗൺസിൽ അംഗം ഹമീദ് കൊക്കച്ചാൽ അറിയിച്ചു.
(റിപ്പോർട്ടർ സാലി സീഗന്റെടി,
Haq News)