ഈ നഗരത്തിൽ ഒരു കുഞ്ഞ് പിറന്നാൽ സർക്കാർ വക ലഭിക്കുന്നത് 70ലക്ഷം

ഈ നഗരത്തിൽ ഒരു കുഞ്ഞ് പിറന്നാൽ സർക്കാർ വക ലഭിക്കുന്നത് 70ലക്ഷം

0 0
Read Time:2 Minute, 26 Second

സോള്‍: സന്താന നിയന്ത്രണത്തിന്​ പ്രേരണ നല്‍കുന്നവയാണ്​ നമ്മുടെതുള്‍പെടെ പല രാജ്യങ്ങളും. എന്നാല്‍, ഒരു കുഞ്ഞ്​ പുതുതായി പിറന്ന കുടുംബത്തിന്​ സ്വപ്​നങ്ങളില്‍ മാത്രം പരിചയിച്ച വലിയ തുക സര്‍ക്കാര്‍ വക ദാനമായി കിട്ടിയാലോ? ജനസംഖ്യ കുത്തനെ ഇടിഞ്ഞ്​ ആധി പെരുക്കുന്ന ദക്ഷിണ കൊറിയയിലെ ഒരു പട്ടണത്തിലാണ്​ കുഞ്ഞ്​ ജനിക്കുന്ന കുടുംബ​ത്തെ കാത്ത്​ ഞെട്ടിക്കുന്ന ‘ഓഫറു’ള്ളത്​.
ഗ്യോങ്​സാങ്​ പ്രവിശ്യയുടെ തലസ്​ഥാനമായ ചാങ്​വണ്‍ ഗ്രാമത്തില്‍ ചുരുങ്ങിയത്​ മൂന്നു കുട്ടികളുള്ള മാതാപിതാക്കള്‍ക്ക്​ സര്‍ക്കാര്‍ വെറുതെ നല്‍കുക ഒരു ലക്ഷം ഡോളറാണ്​ (ഏകദേശം 74 ലക്ഷം രൂപ). പട്ടണത്തിലെ പുതിയ നയപ്രകാരം പുതുതായി വിവാഹിതരായ ദമ്ബതികള്‍ക്ക്​ ഭരണകൂടം വക 92,000 ഡോളര്‍ വായ്​പയും നല്‍കും.
തുക തിരിച്ചടക്കു​േമ്ബാഴാണ്​ പക്ഷേ, കുഞ്ഞ്​ പിറന്നവര്‍ക്ക്​ ഇരട്ടി മധുരമാകുക. തുകയുടെ മുഴുവന്‍ പലിശയയും പൂര്‍ണമായി ഇളവു ചെയ്യും. രണ്ടു കുട്ടികളുള്ള കുടുംബമാണെങ്കില്‍ യഥാര്‍ഥ തുകയുടെ 30 ശതമാനം ഇളവു ലഭിക്കും. കുട്ടികള​ുടെ എണ്ണം മൂന്നിലെത്തിയാല്‍ തുക പൂര്‍ണമായി ഇളവു നല്‍കും.
സമ്ബദ്​വ്യവസ്​ഥ താഴോട്ടുപോകുകയും ജനസംഖ്യ വര്‍ധന വെല്ലുവിളിയാകുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക്​ ആലോചിക്കാവുന്നതല്ല നിര്‍ദേശമെങ്കിലും ജനസംഖ്യ കുത്തനെ താഴോട്ടുപോകുന്ന ദക്ഷിണാഫ്രിക്കയില്‍ സമാന പോംവഴികള്‍ തേടുകയാണ്​ ഭരണകൂടങ്ങള്‍.
2020ല്‍ 275,815 ജനനം റിപ്പോര്‍ട്ട്​ ചെയ്​ത ദക്ഷിണാഫ്രിക്കയില്‍ 307,764 പേരാണ്​ മരിച്ചത്​. പുതിയ ‘ഓഫര്‍’ പ്രഖ്യാപിച്ച ചാങ്​വണില്‍ ജനസംഖ്യ സമീപകാലത്ത്​ ആദ്യമായി 10 ലക്ഷത്തില്‍ താഴെയെത്തുമെന്നും ആശങ്കയുണ്ട്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!