ഉപ്പള:മഞ്ചേശ്വരം താലൂക് ആശുപത്രി വികസനം; കിഫ്ബി ഫണ്ടിന് ഭരണാനുമതി ലഭിച്ചതായി മംഗൽപാടി ജനകീയ വേദിയ്ക്ക് മറുപടി ലഭിച്ചു.

മംഗൽപാടിയിലുള്ള മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് സർക്കാരിന്ന് നിരന്തര നിവേദനങ്ങൾക്കും, സമ്മർദ്ദങ്ങൾക്ക്മൊടുവിൽ മംഗൽപാടി ജനകീയ വേദിയും ഇതര സാമൂഹ്യ പ്രവർത്തകരും കോവിഡ് കാലത്ത് നടത്തിയിരുന്നു.
ഈ സമരത്തിനോട് അനുഭാവ പൂർവ്വം പരിഗണിച്ചു ചർച്ച നടത്തിയ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഈ ചന്ദ്രശേഖരനുമായുള്ള കൂടിക്കാഴ്ചകകൊടുവിൽ ആവശ്യങ്ങൾ പരിഗണിച്ചു സംസ്ഥാന സർക്കാർ 17.47കോടി പ്രഖ്യാഭിച്ചു. ഈ കിഫ്ബി ഫണ്ടുമായി ബന്ധപ്പെട്ട് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ ജില്ലാ കളക്ടറുമായി നടത്തിയ അന്വേഷണങ്ങൾക്ക് നൽകിയ മറുപടിയിലാണ് പ്രസ്തുത കിഫ്ബി ഫൻഡിനുള്ള ഭരണാനുമതി ലഭിച്ചതായും പദ്ധതിയനുസരിച്ചു താലൂക്ക് ആശുപത്രിയുടെ വികസനത്തിനോടാനുബന്ധിച്ചുള്ള ഡോക്ടർമാരെയും അനുബന്ധ സ്റ്റാഫുകളെയും മറ്റും നിയമിക്കാനുള്ള നടപടിയാരംഭിച്ചിട്ടുണ്ടെന്നും എംജെവി ക്ക് ലഭിച്ച മറുപടിയിൽ അറിയിപ്പ് ലഭിച്ചത്.

മംഗൽപാടി ജനകീയ വേദി നാടിന്റെ വികസനത്തിന് കക്ഷിഭേദമന്യേ ഒരു ചുവട് മുന്നിൽ തന്നെയാണെന്ന് ജനങ്ങൾ വിലയിരുത്തി കഴിഞ്ഞു.
മഞ്ചേശ്വരം താലൂക് ആശുപത്രി വികസനം; കിഫ്ബി ഫണ്ടിന് ഭരണാനുമതി ലഭിച്ചതായി മംഗൽപാടി ജനകീയ വേദിയ്ക്ക് മറുപടി ലഭിച്ചു
Read Time:1 Minute, 54 Second


