ദുബായ് : യുഎഇയും ഖത്തറും തമ്മിലുള്ള യാത്ര, വ്യാപാര ബന്ധം ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹ മന്ത്രി ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
ഇതിനിടെ, യുഎഇക്കെതിരെ ഖത്തര്‍ നല്‍കിയ കേസുകള്‍ പിന്‍വലിച്ചു. ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം ഉഭയകക്ഷിബന്ധം പുനഃസ്ഥാപിച്ചതിനെ തുടര്‍ന്നാണിതെന്ന് അദ്ദേഹം വെര്‍ച്വലായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മില്‍ അനുരഞ്ജനത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വാഭാവികമായും കേസുകളും ഒഴിവാക്കപ്പെടും.
ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍ ബന്ധം വൈകാതെ പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെടുമെന്നും മന്ത്രി പ്രത്യാശിച്ചു.
ഗള്‍ഫിന്റെ ഐക്യത്തിലേക്കും വികസനത്തിലേക്കുമുള്ള പുതിയ മുന്നേറ്റത്തിനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന 41-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടി വഴിതെളിച്ചത്.
ആശങ്കയുടെയും പ്രതിസന്ധികളുടെയും നാളുകള്‍ക്ക് പകരം ഇനി പ്രതീക്ഷയുടെ ദിനങ്ങളാണ് മേഖലയെ കാത്തിരിക്കുന്നത്.
പുതിയ മുന്നേറ്റം മേഖലയിലെ പ്രവാസികളുടെ ജീവിതത്തിലും ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. അതിനുമപ്പുറം പൗരന്മാരുടെയും പ്രവാസികളുടെയും സഞ്ചാരം, യാത്രാ, ചികിത്സാ, പഠനം തുടങ്ങിയവയും പ്രശ്നരഹിതമായി നടക്കും.
ഖത്തർ-യുഎഇ അതിർത്തികൾ നാളെ തുറക്കും; വ്യാപാര ബന്ധം ഒരാഴ്ചയ്ക്കകം പു:ന സ്ഥാപിക്കും
Read Time:1 Minute, 57 Second