ഉപ്പള:
കാരുണ്യത്തിൻ്റെ തൂവൽ സ്പർശവുമായി അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസോസിയേഷൻ (യുസിസിഎ) അഭിമാനകരമായ 3 ആം വർഷത്തിലേക്ക് കാലെടുത്തുവെച്ചു.
ചിട്ടയായ പ്രവർത്തനം കൊണ്ട് അണ്ടർ ആം ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരുപറ്റം യുവാക്കൾ നേതൃത്വം കൊടുക്കുന്ന ഒരു കൂട്ടായ്മയാണ് യുസിസിഎ ലക്ഷ്യം ഒന്നേയുള്ളൂ അണ്ടർ ആം ക്രിക്കറ്റുമായി ബന്ധമുള്ള ആരെങ്കിലും സാമ്പത്തികമായ ഏതെങ്കിലും പ്രയാസം ഉണ്ടായാൽ കഴിയുന്ന രീതിയിൽ അവർക്ക് ഒരു കൈത്താങ്ങ് ആവുക എന്നതാണ്.
ചുരുങ്ങിയ കാലയളവ് കൊണ്ട് ഏകദേശം 5,53,800/- രൂപയുടെ കാരുണ്യ പ്രവർത്തതം യുസിസിഎക്ക് ചെയ്യുവാൻ സാധിച്ചു.
ഇന്ന് മൂന്നാം വർഷ വാർഷിക ജനറൽ ബോഡിയാണ് യുസിസിഎ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നത് കമ്മിറ്റി പ്രസിഡൻറ് സത്താർ മുസോടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ലത്തീഫ് കസായി സ്വാഗതം പറഞ്ഞു, പോയ ഒരു വർഷത്തിൻ്റെ വരവ് ചിലവ് കണക്കുകൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച സിയാദ് അവതരിപ്പിക്കുകയും ചെയ്തു കമ്മിറ്റി ഭാരവാഹികളായ ഹസ്സൻ കുദുവ, അസർ, മുസ്താഖ് ,സക്കീർ കൊപ്പള , ഖലീൽ ന്യൂ ബോയ്സ്, ആപ്പു പള്ളം, അമാൻ കുമ്പള, അജ്ജൂ ഗുഡ്‌ലക്ക്, മഷൂദ് പെർള, റഹിം ഉപ്പള ഗേറ്റ്, മൂസാ തുരുത്തി, റിയാസ് നോട്ടൗട്ട്, ഗഫൂർ കോപ്പള , അമീർ ന്യൂ ബോയ്സ്, ഹസൈനാർ ന്യൂ ബോയ്സ്, തുടങ്ങിയവർ സംസാരിച്ചു കമ്മിറ്റി ട്രഷറർ കുഞ്ഞി കുഞ്ചത്തൂർ നന്ദി പറഞ്ഞു.
പ്രവർത്തന മികവുകൊണ്ട് ഈ കമ്മിറ്റിയെ മാതൃകാ കമ്മിറ്റി ആക്കി മുന്നോട്ടു കൊണ്ടുപോകുന്നതിൽ വിജയിച്ച പോയവർഷത്തെ ഭാരവാഹികളെ തന്നെ മുഖ്യധാരയിൽ അവർ തുടരണമെന്ന് കൂട്ടായ്മയുടെ മുഴുവൻ അംഗങ്ങളും തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ സത്താർ മൂസോടിയുടെ നേതൃത്വത്തിൽ തന്നെ മൂന്നാം വർഷവും ഈ കമ്മിറ്റി മുന്നോട്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.