കാസര്‍കോട് : കഞ്ഞിയും ഗോതമ്ബുണ്ടയും മാത്രം വിളമ്ബി ഭക്ഷണത്തിലൂടെയും ശിക്ഷയുടെ കാഠിന്യം തടവ് പുള്ളികള്‍ക്ക് നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിക്കനും മത്സ്യവും ഉള്‍പ്പടെയുള്ള ഗംഭീര മെനുവാണ് ജയില്‍ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതു കൂടാതെ മാനസിക ഉല്ലാസത്തിനുള്ള നിരവധി സംവിധാനങ്ങളും ജയിലില്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ പരിഷ്‌കരിച്ച മെനുവിലെ ഒരു വിഭവം കഴിച്ചു മടുത്തുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചീമേനി ജയിലിലെ തടവുകാര്‍.
പച്ചക്കറികളുടെ ഗുണങ്ങളെല്ലാം സമ്മേളിക്കുന്ന അവിയലിനോടാണ് തടവുപുള്ളികള്‍ നോ പറഞ്ഞിരിക്കുന്നത്. മലയാളിയെ സംബന്ധിച്ചിടത്തോളം സദ്യയില്‍ ഇലയില്‍ കറിക്കൂട്ടുകളുടെ ആരംഭം തന്നെ അവിയലില്‍ നിന്നുമാണ്.
കറികളില്‍ വിളമ്ബുന്നതിന്റെ അളവ് പരിശോധിച്ചാലും അവിയലാണ് മുന്നിട്ട് നില്‍ക്കുന്നത്. നിലവില്‍ തടവുകാര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഉച്ചഭക്ഷണത്തില്‍ അവിയല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണിവ. അതേസമയം സസ്യാഹാരികളായ തടവുകാര്‍ക്ക് എല്ലാ ദിവസവും അവിയല്‍ നല്‍കാറുണ്ട്. മത്സ്യത്തിനും മാംസത്തിനും പകരമായിട്ടാണ് അവിയല്‍ മെനുവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അവിയലിന് പകരം മറ്റൊരു കറി ഇവര്‍ ആവശ്യപ്പെടുന്നത് ഇതിനാലാണ്. എന്നാല്‍ തടവുകാരുടെ ആഗ്രഹം നടക്കുമോ എന്നതില്‍ തീരുമാനം ആയിട്ടില്ല.

നാവിൽ കൊതിയൂറും വിഭവം കഴിച്ചു മടുത്തുവെന്ന പരാതിയുമായി കാസറഗോഡ് ചീമേനിയിലെ ജയിൽ തടവുകാർ രംഗത്ത്
Read Time:2 Minute, 8 Second