ബെംഗളൂരു: കര്‍ണാടകത്തില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം സംബന്ധിച്ച ആശങ്കള്‍ ഉയര്‍ന്നതോടെ ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷ കാലയളവില്‍ രാത്രി കര്‍ഫ്യൂ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടു വരെ രാത്രി 11 മുതല്‍ വെളുപ്പിന് 5 വരെയാണു നിയന്ത്രണം ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ രാത്രി കര്‍ഫ്യൂവിന്റെ ആവശ്യമില്ലെന്ന പൊതു വികാരം കണക്കിലെടുത്താണു തീരുമാനം പുനഃപരിശോധിക്കുന്നതെന്നു മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ വ്യക്തമാക്കി.
മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ജനം സ്വയം നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ പുതുവത്സര രാത്രിയെ ഉന്മാദത്തിലാക്കുന്ന നിശാ പാര്‍ട്ടികളും മറ്റും ഇത്തവണ ഉണ്ടാകുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
രാത്രി കര്‍ഫ്യൂ തീരുമാനം വന്നതോടെ ബെംഗളൂരു നഗരത്തെ ‘കളറാക്കുന്ന’ പുതുവത്സര ആഘോഷങ്ങള്‍ ഇത്തവണ ഉണ്ടായേക്കില്ലെന്ന സൂചനകള്‍ വന്നിരുന്നു. രാത്രി ആഘോഷങ്ങള്‍ക്ക് തടയിടാനാണ് കര്‍ഫ്യൂ കൊണ്ടുവരുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കോവിഡ് മഹാമാരിയുടെയും ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെയും പശ്ചാത്തലത്തില്‍ ബുധനാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ രാത്രികര്‍ഫ്യൂ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇതിനെതിരെ കനത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിച്ചത്. സംസ്ഥാനത്തെ മറ്റു പ്രശ്നങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഇതെന്നാണ് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ ആരോപിച്ചിരുന്നു. രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിലൂടെ കൊറോണ വൈറസിനെ എങ്ങനെ പിടിച്ചുകെട്ടാനാകുമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഡി കെ ശിവകുമാര്‍ ചോദിച്ചിരുന്നു.
ബിജെപി നേതാക്കളും കര്‍ഫ്യൂവിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ രാത്രികാലങ്ങളില്‍ പബ്ബിലും ബാറുകളിലും ചെറുപ്പക്കാരുടെ സാന്നിധ്യം കൂടിയതാണ് ബ്രിട്ടനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് ആരോഗ്യമന്ത്രി സുധാകര്‍ പ്രതികരിച്ചിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതെന്നും പറഞ്ഞു.
ഇക്കാര്യത്തില്‍ സാങ്കേതിക ഉപദേശകസമിതിയാണ് നിര്‍ദ്ദേശം നല്‍കിയത്. അവര്‍ പറഞ്ഞത് രാത്രി 8 മുതല്‍ കര്‍ഫ്യൂ വേണമെന്നാണ്. അതു നീട്ടിയാണ് സര്‍ക്കാര്‍ 11 മണി മുതലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഫ്യൂ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന്റ സമ്ബദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് വാദത്തെ എന്ത് അത്യാവശ്യ സാമ്ബത്തിക ഇടപാടാണ് രാത്രിയില്‍ നടക്കുന്നതെന്ന് മറുചോദ്യം കൊണ്ടാണ് മന്ത്രി നേരിട്ടത്.
പുതുവത്സരാഘോഷം കർഫ്യൂവിൽ മുങ്ങില്ല ; നിയന്ത്രണം പിൻവലിച്ച് യെദിയൂരപ്പ ; കരുതൽ വേണമെന്ന് നിർദ്ദേശം
Read Time:4 Minute, 27 Second