ഉപ്പള:പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മംഗൽപാടി പഞ്ചായത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് സാരഥികൾക്ക് മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി.മംഗൽപാടി പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥികൾ മുഴുവനും ജയിക്കുന്നതെന്നു സ്വാഗത പ്രസംഗത്തിൽ മണ്ഡലം ജന:സെക്രട്ടറി ഓ. എം. റഷീദ് പറഞ്ഞു.
ചടങ്ങിൽകോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് മഹാരാജൻ അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് പി. എം. കാദർ ഉൽഘടനം നിർവഹിച്ചു.
ബ്ലോക്ക് സെക്രട്ടറിമാരായ മുഹമ്മദ് സീഗണ്ടടി, അൽമേഡ ഡിസൂസ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഹുസൈൻ കുബണൂർ,ഓം കൃഷ്ണ, ഗിരിജ,അമിത സുരേഷ്, മൊയ്‌നു പൂന, മൻസൂർ കണ്ടത്തിൽ, മഹമൂദ് കോസ്മോസ്, ഹാരിസ് മദർ ഗോൾഡ്, വിജയൻ സോങ്കാൽ, കൃഷ്ണൻ, പ്രദീപ് ഷെട്ടി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. നിയുക്ത പഞ്ചായത്ത് മെമ്പർമാരായ ബാബു ബന്ദിയോട്, സുഹറ ഇച്ചിലങ്കോട് എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.ചന്ദ്ര ശേഖര ഐലയുടെ നന്ദിയോടെ സ്വീകരണ യോഗം അവസാനിച്ചു.