മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പിയെ അകറ്റാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചേക്കും

മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പിയെ അകറ്റാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചേക്കും

0 0
Read Time:4 Minute, 16 Second

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ പരിധിയില്‍ വരുന്ന തദ്ദേശ സ്ഥാപന അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം സഹകരിക്കാന്‍ സാധ്യത. ഇടത്-വലത് മുന്നണികള്‍ നേരിട്ട് മത്സരമുള്ള ഇടങ്ങള്‍ ഒഴിവാക്കി ബി.ജെ.പിക്ക് ഭരണസാധ്യത ഉള്ള സ്ഥാപനങ്ങളില്‍ ആണ് ധാരണക്ക് ഇരുമുന്നണികളുടെയും ശ്രമം.
ബി.ജെ.പിയെ ഭരണത്തില്‍ നിന്നും അകറ്റുക എന്ന നയത്തെ തുടര്‍ന്നാണ് ഈ തീരുമാനം ഉണ്ടാവുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നാലിടത്ത് ബി.ജെ.പിക്ക് ഭരണ സാധ്യത നിലനില്‍ക്കുന്നുണ്ട്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, പൈവളിഗെ, മീഞ്ച, കുമ്ബള എന്നീ പഞ്ചായത്തുകളിലാണ് ബി.ജെ.പിക്ക് ഭരണസാധ്യത നിലനില്‍ക്കുന്നത്.
മഞ്ചേശ്വരം ബ്ലോക്ക്, കുമ്ബള പഞ്ചായത്തുകളില്‍ യു.ഡി.എഫിനെയും, പൈവളിഗെ, മീഞ്ച എന്നീ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനെയും ഭരണത്തില്‍ കൊണ്ടു വരാനാണ് നീക്കം. മഞ്ചേശ്വരം ബ്ലോക്കില്‍ ആകെയുള്ള 15 സീറ്റില്‍ മുസ്ലിം ലീഗ് -ആറ്, ബി.ജെ.പി- ആറ്, സി.പി.എം- രണ്ട്, എസ്​.ഡി.പി.ഐ- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. തെരെഞ്ഞെടുപ്പില്‍ മുസ്ലിം ലീഗും ബി.ജെ.പിയും തുല്യത വന്നാല്‍ നറുക്കെടുപ്പില്‍ ഭാഗ്യം തുണക്കുന്നവര്‍ അധികാരത്തിലെത്തും.
19 അംഗങ്ങളുള്ള പൈവളിഗെ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ട്, ബി.ജെ.പി-എട്ട്, മുസ്ലിം ലീഗ്- രണ്ട്, കോണ്ഗ്രസ്- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെയും തുല്യമായ വോട്ട് ലഭിച്ചാല്‍ നറുക്കെടുപ്പ് വേണ്ടി വരും. നറുക്കെടുപ്പില്‍ ഭാഗ്യത്തെ കാത്തുനില്‍ക്കുന്നത് രാഷ്ട്രീയ അപകടമാണെന്ന് ഇരുമുന്നണികളും കരുതുന്നു.
15 സീറ്റുള്ള മീഞ്ചയില്‍ ബി.ജെ.പി- 6, എല്‍.ഡി.എഫ്-5, മുസ്ലിം ലീഗ്-3, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷിനില. ലീഗ് പിന്തുണച്ചാല്‍ ഇടതുപക്ഷത്തിന് ഭരണം ലഭിക്കും. 23 സീറ്റുള്ള കുമ്ബള പഞ്ചായത്തില്‍ യു.ഡി.എഫ്-9, ബി.ജെ.പി-9, എല്‍.ഡി.എഫ്-3, എസ്​.ഡി.പി.ഐ-1, സ്വതന്ത്ര-1, എന്നിങ്ങനെയാണ് കക്ഷിനില.
ബി.ജെ.പിയും യു.ഡി.എഫും തുല്യയതയിലായതിനാല്‍ ഇവിടെയും നറുക്കെടുപ്പ് ആവശ്യമായി വരും. ഇവിടെ എല്‍.ഡി.എഫ് നിലപാട് നിര്‍ണായകമാണ്. മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളായ മംഗല്‍പാടി, എന്മകജെ എന്നിവിടങ്ങളില്‍ യു.ഡി.എഫും, വോര്‍ക്കാടി, പുത്തിഗെ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫും ഭരണം ഉറപ്പിച്ചിട്ടുണ്ട്.
മഞ്ചേശ്വരത്ത് സ്വതന്ത്രര്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. 21 അംഗ പഞ്ചായത്തില്‍ സ്വതന്ത്ര അടക്കം യു.ഡി.എഫിന് ഏഴ് അംഗങ്ങളും, ബി.ജെ.പി-6, എല്‍.ഡി.എഫ്-3, സ്വതന്ത്രര്‍-5 എന്നിങ്ങനെയാണ് കക്ഷിനില. ഒരു സ്വതന്ത്ര​െന്‍റ പിന്തുണ ലഭിച്ചാല്‍ യുഡിഎഫിന് ഭരണം നിലനിര്‍ത്താന്‍ പറ്റും. എന്നാല്‍, അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമം എല്‍ഡിഎഫ് നടത്തുന്നുണ്ട്. ബിജെപിക്ക് സാധ്യത ഇല്ലാത്തതിനാല്‍ നേരിട്ടുള്ള മത്സര പരീക്ഷണത്തിന് ഇരുമുന്നണികളും തയ്യാറായേക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!